2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണം ; സോണിയ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി :  2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കൃത്യമായ ആസൂത്രണം ഉണ്ടാവണമെന്നും എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും മറ്റൊരു വഴിയും പ്രതിപക്ഷത്തിന്റെ മുന്നിലില്ലെന്നും പ്രതിപക്ഷ പാര്‍ടികളുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

‘നമുക്കെല്ലാം ഒരോ ആഗ്രഹങ്ങളും നിര്‍ബന്ധങ്ങളും ഉണ്ടാവും. എന്നാല്‍ അവയെക്കാളൊക്കെ ഉയരണമെന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്ന ഒരു സമയം വന്നിരിക്കുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നമ്മുടെ പ്രധാന ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. എന്നാല്‍ നമുക്ക് ഒരുമിച്ച്‌ അതു നേരിടാം, കാരണം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന് ഒരു ബദലുമില്ല’ എന്നായിരുന്നു സോണിയയുടെ വാക്കുകള്‍.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമര മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും വിശ്വസിക്കുന്ന ഒരു സര്‍കാരിനെ രാജ്യത്തിനു നല്‍കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും സോണിയ ആഹ്വാനം ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ടികള്‍ കാണിച്ച ഐക്യം തുടര്‍ന്നു കൊണ്ടുപോകണമെന്നും സോണിയ അഭ്യര്‍ഥിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ഡി.എം.കെ, ശിവസേന, സി.പി.ഐ, സി.പി.എം ഉള്‍പെടെ 19 പ്രതിപക്ഷ പാര്‍ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.എം ജനറല്‍ സെക്രടെറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കള്‍ സോണിയ ഗാന്ധി വിളിച്ച വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. അതേസമയം സമാജ് വാദി പാര്‍ടി, എ.എ.പി, ബി.എസ്.പി എന്നീ പാര്‍ടികള്‍ യോഗത്തില്‍ പങ്കെടുത്തില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...