ഇന്ത്യൻ പൗരത്വം നേടുന്നതിന് മുൻപേ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി ഡൽഹി പോലീസ് ; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
ഡൽഹി : പൗരത്വം നേടുന്നതിന് മുൻപേ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി ഡൽഹി പോലീസിന്റെ റിപ്പോർട്ട്. 1983 ഏപ്രിൽ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെങ്കിലും 1980 മുതൽ സോണിയ ഗാന്ധിയുടെ പേര് ഡൽഹിയിലെ വോട്ടർപട്ടികയിലുണ്ടെന്നാണ് ഡൽഹി പോലീസ് റോസ് അവന്യൂ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സോണിയ ഗാന്ധി സഹകരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിനായി കൂടുതൽ സമയവും തേടി. ഡൽഹി ഐപി എസ്റ്റേറ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയാണ് സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 1980, 1981, 1982, 1983 എന്നീ വർഷങ്ങളിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേരുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 1983 ഏപ്രിൽ 30-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. അതുവരെ സോണിയ ഗാന്ധി ഇറ്റാലിയൻ പൗരയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റിൽനിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നും ലഭിച്ച വിവരങ്ങളിൽ സ്ഥിരീകരിക്കുന്നുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
സോണിയ ഗാന്ധിക്കെതിരായ പരാതി തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അതിനാൽ തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഐപി എസ്റ്റേറ്റ് എസ്എച്ച്ഒ കോടതിയെ അറിയിച്ചു. എന്നാൽ ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പരാതി മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റിയതെന്ന് കോടതി ചോദിച്ചു. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പോലീസിന് കൂടുതൽ സമയം അനുവദിച്ച കോടതി, തുഗ്ലക് റോഡ് എസ്എച്ച്ഒയോട് ഹാജരാകാനും ആവശ്യപ്പെട്ടു. ഹർജി ഇനി ഡിസംബർ 14-ന് വീണ്ടും പരിഗണിക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ശിവൻകുട്ടി തങ്ങളെ പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കോർപ്പറേഷൻ ഭരണത്തിലിരുന്ന സമയത്താണ് നഗരത്തിലെ വികസന പ്രവർത്തനങ്ങളുടെ വേരറുത്തതെന്നും മേയർ വി.വി രാജേഷ്
-
സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി
-
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു
-
ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാത്ത ആഡംബര കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
-
കുമ്പഴയിൽ വാഹനാപകടം : കെ.എസ്.ആർ.ടി.സി ബസും രണ്ട് ലോറികളും കൂട്ടിയിടിച്ചു – നിരവധിപേര്‍ക്ക് പരിക്ക് – CCTV വീഡിയോ കാണാം





