സോണി ഇന്ത്യ ഡബ്ല്യുഎഫ്സി 510 ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോംപാക്റ്റ് ഡിസൈനില്‍ സോണിയുടെ പ്രശസ്തമായ ക്വാളിറ്റി സൗണ്ട് വാഗ്ദാനം ചെയ്യുന്ന ഡബ്ല്യുഎഫ്സി 510 ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി സോണി ഇന്ത്യ. മെച്ചപ്പെടുത്തിയ ഫീച്ചറുകള്‍ക്കൊപ്പം ശക്തമായ ബാറ്ററി ലൈഫുമായി എത്തുന്ന പുതിയ മോഡല്‍ നീല, മഞ്ഞ, കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാവും. സോണിയുടെ ക്ലോസ്ഡ് ടൈപ്പ് വയര്‍ലെസ് ഇയര്‍ബഡ്സുകളില്‍ ഏറ്റവും ചെറിയ മോഡലെന്ന സവിശേഷതയും ഡബ്ല്യുഎഫ്സി 510നുണ്ട്.പോക്കറ്റിലോ ബാഗിലോ കൊണ്ടുപോവാന്‍ സൗകര്യമായവിധത്തില്‍ ചെറിയ ചാര്‍ജിങ് കെയ്സിലാണ് ഇത് വരുന്നത്. മുന്‍ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനം കുറഞ്ഞ രൂപകല്‍പനയാണ് കോംപാക്റ്റ് സിലിണ്ടര്‍ ചാര്‍ജിങ് കെയ്സിന്. 11 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫാണ് ഡബ്ല്യുഎഫ്സി510ന് സോണിയുടെ വാഗ്ദാനം. അഞ്ച് മിനിറ്റ് കൊണ്ട് 60 മിനിറ്റ് വരെ ഉപയോഗിക്കാവുന്ന ചാര്‍ജും ലഭിക്കും. ഒരേസമയം രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളിലേക്ക് കണക്റ്റുചെയ്യാന്‍ അനുവദിക്കുന്ന മള്‍ട്ടിപോയിന്‍റ് കണക്ഷനാണ് മറ്റൊരു പ്രധാന സവിശേഷത. സംഗീതം ആസ്വദിക്കുമ്പോള്‍ തന്നെ ചുറ്റുമുള്ള ശബ്ദം കേള്‍ക്കാന്‍ അനുവദിക്കുന്ന ആംബിയന്‍റ് സൗണ്ട് മോഡും ഈ ഇയര്‍ബഡ്സിന്‍റെ സവിശേഷതയാണ്. വോയ്സ് ഫോക്കസ്, ഉയര്‍ന്ന നിലവാരമുള്ള ഓഡിയോ നല്‍കുന്ന ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്മെന്‍റ് എഞ്ചിന്‍, 360 റിയാലിറ്റി ഓഡിയോ എന്നിവയുമുണ്ട്. 2024 സെപ്റ്റംബര്‍ 26 മുതല്‍ സോണി റീട്ടെയില്‍ സ്റ്റോറുകള്‍ (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസീവ്), ംംം.ടവീുമടേഇ.രീാ പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇകൊമേഴ്സ് വെബ്സൈറ്റ് എന്നിവയില്‍ ഡബ്ല്യുഎഫ്സി 510 ട്രൂലി വയര്‍ലെസ് ഇയര്‍ബഡ്സ് ലഭ്യമാവും. 4,990 രൂപയാണ് യഥാര്‍ഥ വില. ലോഞ്ച് ഓഫറെന്ന നിലയില്‍ ക്യാഷ്ബാക്ക് ഉള്‍പ്പെടെ 3,990 രൂപയ്ക്ക് ഡബ്ല്യുഎഫ്സി 510 ലഭ്യമാവും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും...

0
വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന...

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...