സൂര്യഗായത്രി വധക്കേസ് : പ്രതി അരുണിന് ജീവപര്യന്തം തടവ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൂര്യ ഗായത്രി വധക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവുശിക്ഷ. ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അഡീ.ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. അരുണ്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് സൂര്യഗായത്രിയെ അരുണ്‍ മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്. 2021 ആഗസ്തിലാണ് സൂര്യഗായത്രിയെ അരുണ്‍ കുത്തിക്കൊന്നത്.

അന്ന് യുവതിക്ക് 20 വയസ്സ് മാത്രമായിരുന്നു പ്രായം. കൊലപാതകം, കൊലപാതകശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കെതിരെ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. സൂര്യഗായത്രിയോട് പല തവണ അരുണ്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും വീട്ടുകാര്‍ എതിര്‍ത്തു. ഇതിന് ശേഷം സൂര്യഗായത്രിയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ട് പോകാതെ വരികയും സൂര്യഗായത്രി വീട്ടിലേക്ക് മടങ്ങി വരികയും ചെയ്തു. ഇതിനിടയിലാണ് അരുണ്‍ ഈ വീട്ടിലേക്ക് എത്തുന്നതും യുവതിയെ കുത്തിക്കൊലപ്പടുത്തുന്നതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ കസ്റ്റംസ് പിടികൂടിയത് അഞ്ഞൂറോളം ലഹരി ഗുളികകൾ

0
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ...

ആറന്മുളയില്‍ ഓഗസ്റ്റ് 30ന് ഉപരാഷ്ട്രപതി എത്തും : നീറ്റ് പരീക്ഷാർത്ഥികൾക്ക്‌ നിർദ്ദേശങ്ങൾ നല്‍കി ആറന്മുള...

0
ആറന്മുള : ഓഗസ്റ്റ് 30ന് ആറന്മുള ക്ഷേത്രക്കടവിൽ നടക്കുന്ന ഉത്രട്ടാതി ജലമേള...

ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

0
ഭോപ്പാൽ: ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ...

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...