പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ചു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍: പഞ്ചായത്ത് രാജ് സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലൂടെ പഞ്ചായത്ത് രാജ് സംവിധാനം അട്ടിമറിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച പിണറായി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ യു.ഡി.എഫ് ജനപ്രതിനിധികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍പില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ നഗരസഭക്ക് മുന്‍പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ അട്ടിമറിച്ചു. നികുതി വര്‍ദ്ധനവിലൂടെ ജനജീവിതം ദുരിതത്തിലാക്കി. പെട്രോള്‍, ഡീസല്‍ വില ഇന്നുമുതല്‍ വര്‍ദ്ധിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വില താനേ കുതിച്ചുയരും. ജനദ്രോഹ സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഡി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സജി കൊട്ടയ്ക്കാട്, എസ്. ബിനു, യു.ഡി.എഫ് കണ്‍വീനര്‍ പഴകുളം ശിവദാസന്‍, മണ്ണടി പരമേശ്വരന്‍, ഏഴംകുളം അജു, മാതിരംപള്ളില്‍ പൊന്നച്ചന്‍, ഉമ്മന്‍ തോമസ്, ബേബി ജോണ്‍, മനുതയ്യില്‍, കൗണ്‍സിലര്‍മാരായ സുധ പത്മകുമാര്‍, ഗോപു കരുവാറ്റ, അനൂപ് ചന്ദ്രശേഖര്‍, റീന ശാമുവേല്‍, വി. ശശികുമാര്‍, ബിന്ദു കുമാരി, അനു വസന്തന്‍, ലാലി സജി, ശ്രീലക്ഷ്മി ബിനു, അരവിന്ദ് ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കിയതായി മന്ത്രി ; ആധാരം എഴുത്തുകാരുടെയും പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് അംഗങ്ങൾക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് അംഗങ്ങളുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള...

അഖിൽ മാരാറുടെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20

0
കൊച്ചി : രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കണമെങ്കിൽ സാമ്പത്തിക പിന്തുണയോ ഔദ്യോഗിക...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തെ വിമർശിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള യു ഡി...

കേരളം പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചു

0
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ വികസന പദ്ധതിക്കായി...