എവിടെയായിരിക്കും വെടിയേൽക്കുകയെന്ന് എസ്.പി, എന്റെ നെഞ്ചിൽ വെടി കൊള്ളും എന്ന് പ്രതി, വയറലായി വീഡിയോ

For full experience, Download our mobile application:
Get it on Google Play

ലക്നൗ : പോലീസുമായുള്ള ഏറ്റമുട്ടലിനൊടുവിൽ കാലിൽ വെടിയേറ്റ പരിക്കുമായി പിടിയിലായ ശൗകീൻ എന്നയാളും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയും തമ്മിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്. ഏതാനും ആഴ്ചകൾ മുമ്പ് സാംബാളിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്നു ശൗകീൻ. ദിവസങ്ങൾക്ക് മുമ്പ് ഇയാളും സംഘത്തിലെ മറ്റൊരാളും പോലീസിന്റെ മുന്നിൽപ്പെട്ടു. പിടിക്കപ്പെടുമെന്നായപ്പോൾ ഇവ‍ർ പൊലീസുകാർക്ക് നേരെ വെടിവെച്ചു. പോലീസും തിരിച്ച് വെടിവെച്ചു. ശൗകീന്റെ കാലിൽ വെടിയുണ്ട തറച്ചുകയറി. ഏറ്റമുട്ടലിനൊടുവിൽ ശൗകീനെ ഉപേക്ഷിച്ച് സുഹൃത്ത് രക്ഷപ്പെട്ടു എന്നാണ് പോലീസ് അറിയിച്ചത്.

പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശൗകീനെ സന്ദർശിക്കുകയാണ് ജില്ലാ പോലീസ് മേധാവി കൃഷ്ണ കുമാർ വിഷ്ണോയി. പോലീസ് തന്നെയാണ് ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. സ്ട്രച്ചറിൽ കിടക്കുന്ന പ്രതിയോട് ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാളെ എസ്.പി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ ചെവിയിൽ പിടിച്ച് ഇയാൾ മാപ്പ് പറയുന്നതും കാണാം. ഇനി മോഷണം നടത്തിയാൽ വെടി വെയ്ക്കുന്നത് കാലിൽ ആയിരിക്കില്ല നെഞ്ചിൽ തന്നെയായിരിക്കും എന്നും എസ്.പി പറയുന്നു. ഇത് പറഞ്ഞ ശേഷം എവിടെയായിരിക്കും വെടിയേൽക്കുക എന്ന് എസ്.പി പ്രതിയോട് തിരിച്ച് ചോദിക്കുന്നതും എന്റെ നെഞ്ചിൽ വെടി കൊള്ളും എന്ന് പ്രതി മറുപടി പറയുന്നതും കാണാം. ഒരു ഡസനിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കാര്യം ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എസ്.പി പിന്നീട് പറഞ്ഞു. പല തവണ ജയിലിലും കിടന്നിട്ടുണ്ട്. ക്ഷേത്രങ്ങൾ മാത്രമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ പറഞ്ഞു.  പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൂട്ടുപ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...