സ്ഥലംമാറി നാല് മാസമായിട്ടും എറണാകുളത്തെ ക്യാമ്പ് ഓഫീസ് ഒഴിയാതെ എസ്പി ഹേമലത ; അന്ത്യശാസനം നൽകി ഹർഷിത അട്ടല്ലൂരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എറണാകുളത്തു നിന്നും സ്ഥലം മാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ് ഓഫീസ് വിട്ടു നൽകാതെ എസ് പി ഹേമലത. നിലവിൽ കൊല്ലം കമ്മീഷണർ ആണ് ഹേമലത. ഹേമലതക്ക് മെമ്മോ നൽകിയിരിക്കുകയാണ് പോലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി. ഉടൻ ഓഫീസ് കൈമാറണമെന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ എറണാകുളം റൂറൽ എസ്പി സുദർശൻ താമസിക്കുന്നത് ആലുവ പോലീസ് ക്ലബിലാണ്. നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹേമതല എസ്പി ഓഫീസ് വിട്ടു നൽകിയില്ല. ഹേമലതയുടേത് ഗുരുതര ചട്ടലംഘനമാണെമന്ന നിലപാടിലാണ് ഡിജിപി.

ഇലക്ഷന് മുൻപാണ് എറണാകുളം റൂറൽ എസ്പി ആയിരുന്ന ഹേമതലയെ കൊല്ലം കമ്മീഷണറായി സ്ഥലം മാറ്റിയത്. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന സുദർശനെ എറണാകുളം റൂറൽ എസ്പിയായും നിയമിച്ചു. എസ്പിയുടെ ക്വാർട്ടേഴ്സ് എന്ന് പറഞ്ഞാൽ ക്യാമ്പ് ഓഫീസാണ്. ജീവനക്കാരൊക്കെയുള്ള ഡെസ്ഗ്നേറ്റഡ് ഓഫീസാണത്. നാല് മാസമായിട്ടും എസ് പി ഹേമലത ഈ ക്യാമ്പ് ഓഫീസ് ഒഴിഞ്ഞില്ല. ഡിജിപി രണ്ടു തവണ ഹേമലതയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് പോലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി അന്ത്യശാസനം പുറപ്പെടുവിച്ചത്. ജൂണ്‍ 30ന് മുൻപ് ക്യാമ്പ് ഓഫീസ് ഒഴിഞ്ഞില്ലെങ്കിൽ ഗുരുതര ചട്ടലംഘനമായി കണക്കാക്കുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചത്. ഇലക്ഷന്‍റെ ഭാഗമായി സ്ഥലം മാറ്റിയെങ്കിലും എറണാകുളം റൂറലിക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ കൊണ്ടാണ് ഹേമലത ക്യാമ്പ് ഓഫീസ് ഒഴിയാത്തത് എന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...