വീട്ടുജോലികളില്‍ പുരുഷന്‍മാര്‍ സഹായിക്കുന്നുണ്ടോ? നിരീക്ഷണത്തിന് പുതിയ ആപ്പ്

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ്: വീട്ടുജോലികള്‍ പങ്കാളികള്‍ തുല്യമായി പങ്കിട്ടെടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സ്‌പെയിന്‍ പുതിയ ആപ്പ് പരീക്ഷിക്കുന്നു. വനിതകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാനുള്ള യു.എന്നിന്റെ സമിതിയില്‍ വെച്ച് ലിംഗസമത്വത്തിന് വേണ്ടിയുള്ള മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ ആന്‍ജല റോഡ്രിഗസാണ് പ്രഖ്യാപനം നടത്തിയത്. ഈ ആപ്പില്‍ വീട്ടിലെ ഓരോരുത്തരും വീട്ടു ജോലികള്‍ക്കായി ചെലവഴിക്കുന്ന സമയം വരെ എളുപ്പത്തില്‍ രേഖപ്പെടുത്താന്‍ സാധിക്കും -റോഡ്രിഗസ് പറഞ്ഞു.

ഈ വേനലില്‍ ആപ്പ് പുറത്തിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ജനീവയില്‍ സ്ത്രീകളോടുള്ള വിവേചനം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെയിനിലെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കണ്‍വെന്‍ഷനില്‍ മന്ത്രി അവതരിപ്പിച്ചു. സ്‌പെയിനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സര്‍വേ പ്രകാരം, ഭൂരിഭാഗം വീട്ടുജോലികളും തങ്ങളാണ് നിര്‍വ്വഹിക്കുന്നതെന്നാണ് 45.9 ശതമാനം സ്ത്രീകളും പറയുന്നത്. 14.9 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് വീട്ടുജോലികള്‍ ഭൂരിഭാഗവും തങ്ങള്‍ നിര്‍വ്വഹിക്കുന്നുവെന്ന് വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...