എസ്.പി.സി ക്വിസ് : മടവൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ററി സ്കൂളിന് ഒന്നാം സ്ഥാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്ടിന്‍റെ സംസ്ഥാനതല ക്വിസ് മത്സരത്തില്‍ തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയിലെ മടവൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്‍ററി സ്കൂള്‍ ഒന്നാം സ്ഥാനം നേടി. അനന്യ പി.എസ്, ആദിദേവ് പി.എസ്, അപര്‍ണ്ണ ആര്‍.ബി എന്നിവരായിരുന്നു സംഘാംഗങ്ങള്‍. പത്തനംതിട്ട കലഞ്ഞൂര്‍ ജി.എച്ച്.എസ്.എസ് ആന്‍റ് വി.എച്ച്.എസ്.എസിലെ നിരഞ്ജന്‍.വി, അര്‍ജ്ജുന്‍.എസ്, അനന്യ.എ എന്നിവരടങ്ങിയ ടീമാണ് രണ്ടാം സ്ഥാനം നേടിയത്. ശിവഹരി.വി, ശ്രീറാം ഹരികുമാര്‍, കാശിനാഥ് എസ് എന്നിവരടങ്ങിയ കൊല്ലം സിറ്റിയിലെ അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ മൂന്നാം സ്ഥാനം നേടി. തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നടന്ന ക്വിസ് മത്സരം ജി.എസ് പ്രദീപ് നയിച്ചു. വിജയികള്‍ക്ക് യഥാക്രമം 25,000 രൂപയും 15,000 രൂപയും 10,000 രൂപയും എവര്‍ റോളിങ് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ശനിയാഴ്ച തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ വച്ച് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് വിജയികള്‍ക്ക് സമ്മാനം നല്‍കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർണ്ണായക തെളിവ് ; ശബരിമല നെയ്യ് അഴിമതി കേസിൽ പി.എസ് പ്രശാന്തിന് കുരുക്കായി സ്വന്തം...

0
തിരുവനന്തപുരം : ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ്...

മലപ്പുറം സ്ഫോടക വസ്തു കേസില്‍ മുഖ്യസൂത്രധാരന്‍ മഞ്ചേരിയില്‍ അറസ്റ്റില്‍

0
മലപ്പുറം : മലപ്പുറം സ്ഫോടകവസ്തു കേസിൽ പ്രധാന ഗൂഢാലോചനക്കാരൻ ഹാരിസ് ടി...

സ്ത്രീ സംവരണ സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടു ; കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക്...

0
കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി...

വീടിനുള്ളിൽ നിന്നും ഒരു വർഷം പഴക്കമുള്ള സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി ; അന്വേഷണം ആരംഭിച്ച്...

0
ബെംഗളൂരു : ബെംഗളൂരുവിലെ ഒരു വീടിനുള്ളിൽ 57 വയസ്സുകാരിയുടെ അസ്ഥികൂടം കണ്ടെത്തി....