ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ചു. തിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം. മൈസൂരുവില്‍ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയില്‍ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സര്‍വീസ്.

ഈ വണ്ടികളില്‍ തത്കാല്‍ നിരക്കാണ് ഈടാക്കുക. മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്‌ആര്‍ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച്‌ സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15-ന് മൈസൂരുവിലെത്തും.

യശ്വന്ത്പുര്‍- കൊല്ലം വണ്ടി (06501) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച്‌ സെപ്റ്റംബര്‍ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരിലെത്തും. ഹൈദരാബാദ്- തിരുവനന്തപുരം വണ്ടി (07119) സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് 6.15ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച്‌ സെപ്റ്റംബര്‍ 10ന് രാത്രി 10 മണിക്ക് പുറപ്പെട്ട് സെപ്റ്റംബര്‍ 12ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഹൈദരാബാദിലെത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ.എം.എസ്.സുനിലിന്റെ 382 -മത് സ്നേഹഭവനം ഉഷയ്ക്കും മകൾക്കും കൈമാറി

0
പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്. സുനിൽ നിര്‍ധനരായ കുടുംബങ്ങൾക്ക് നിര്‍മ്മിച്ച്...

ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു

0
പത്തനംതിട്ട : ഇലന്തൂര്‍ പരിയാരത്ത് ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്തു....

ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ

0
കർണാടക : തന്‍റെ ആരാധകരോടുള്ള അളവറ്റ സ്നേഹവും നന്ദിയും വെളിപ്പെടുത്തി...

സംസ്ഥാനത്ത് വീണ്ടും പവര്‍കട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ് ഇബി. നാളെ...