ഡെയ്‌സി പാപ്പച്ചന്‍ സ്മാരക പ്രഭാഷണം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്‌സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം മാർത്തോമ്മാസഭ കുന്നംകുളം – മലബാർ ബിഷപ്പ് ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സ്നേഹത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ജീവിതസാക്ഷ്യമായി അനേകരുടെ ഹൃദയങ്ങളിൽ ഡെയ്‌സി പാപ്പച്ചന്‍ ഇന്നും ജീവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടൂർ ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപൊലീത്ത അധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രാർഥനക്ക് ബിഷപ്പുമാരും വൈദീകരും നേതൃത്വം വഹിച്ചു. റവ.ഡോ. മാത്യു ഡാനിയേൽ അനുഗ്രഹ പ്രഭാഷണം നടത്തി.

“കരുതലിന്റെയും കരുണയുടെയും സംസ്കാരം വളർത്തുന്നതിൽ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും പങ്ക്” എന്ന വിഷയത്തിൽ കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡെയ്‌സി പാപ്പച്ചൻ സ്മാരക പ്രഭാഷണം നടത്തി. സമൂഹത്തെ നിയമങ്ങൾ ഭരിക്കാമെങ്കിലും ഒരു സമൂഹത്തെ മഹത്തരമാക്കുന്നത് മനുഷ്യരുടെ കരുണയും പരസ്പര വിശ്വാസവും സാമൂഹിക ഉത്തരവാദിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഏകാന്തത, മാനസീക സമ്മർദ്ദം, കുടുംബ ബന്ധങ്ങളിലെ മാറ്റങ്ങൾ, വയോജനങ്ങളുടെ സുരക്ഷയും പരിചരണവും, ലഹരിയുടെ വ്യാപനം, ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്ന ഒറ്റപ്പെടൽ, അസഹിഷ്ണുതയും സാമൂഹിക ദ്രുവീകരണവും, കാലാവസ്ഥാവ്യതിയാനവും പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്ന മാനവിക പ്രതിസന്ധികൾ എന്നിവ ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന വെല്ലുവിളികളാണെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഈ വെല്ലുവിളികളെ നേരിടാൻ സർക്കാർ മാത്രം വിചാരിച്ചാൽ കഴിയുകയില്ലെന്നും അതിനു കുടുംബങ്ങളും സ്ഥാപനങ്ങളും മത സാമൂഹിക സംഘടനകളും മാധ്യമങ്ങളും എല്ലാം പങ്കാളികളാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ വികസന മാതൃകകൾ കരുണയിൽ അധിഷ്ഠിതമാകണമെന്നും നമ്മുടെ കാഴ്ചപ്പാടുകൾ മനുഷ്യ കേന്ദ്രികൃതവും പരിസ്ഥി സൗഹൃദവും സാമൂഹിക നീതിയിൽ അധിഷ്ഠിതവുമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡെയ്‌സി പാപ്പച്ചന്റെ ജീവിതവും സേവനപാരമ്പര്യവും അനുസ്മരിക്കുന്ന ‘ഡെയ്‌സി പാപ്പച്ചൻ സ്മരണിക’ ഓർത്തഡോസ് സഭാ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സെറാഫിം മെത്രാപ്പോലിത്ത, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. ഡെയ്സി പാപ്പച്ചനെപ്പറ്റിയുള്ള വീഡിയോ പ്രകാശനവും നടന്നു.

അഡ്വ.പഴകുളം മധു എം എൽ എ, അഡ്വ.ടി വി ശാന്തകുമാർ എം എൽ എ, ലൈഫ് ലൈൻ ചെയർമാൻ ഡോ.എസ്.പാപ്പച്ചൻ, മാത്തോമ്മാ സഭാ അല്മായ സെക്രട്ടറി അഡ്വ. അൻസിൽ കോമാട്ട്, അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ റീന സാമുവേൽ, മുൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഎം സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഉദയഭാനു, റവ.അനീഷ് തോമസ് ജോൺ, ജോൺ മാത്യു, സൂസമ്മ ചാക്കോ, ലൈഫ് ലൈൻ ഡയറക്ടർ ഡോ. സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, കേരളാ കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡി കെ ജോൺ, ബി ജെ പി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ടി ആർ അജിത്കുമാർ, ലൈഫ് ലൈൻ സിഇഒ ഡോ. ജോർജ്ജ്‌ ചാക്കച്ചേരി എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികൾ, സഭാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ മേഖലകളിലെ വിശിഷ്ടാതിഥികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

5,000ല്‍ അധികം പൈലറ്റുമാരില്‍ ലഹരി പരിശോധന ; വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ എയര്‍ ഇന്ത്യ

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാന അപകടത്തിന് പിന്നാലെ വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ ശ്രമം തുടങ്ങി...

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...