ഐ.എ.എസ് അക്കാദമി ഡയറക്ടറെ ആക്രമിച്ച് 1.89 കോടി കവർന്നു ; കൊള്ളസംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി :  ഐഎഎസ് കോച്ചിംഗ് സെന്ററായ ശുഭ്ര രഞ്ജൻ അക്കാദമിയുടെ ഡയറക്ടറെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ കവർന്നു. ഭോപ്പാലിലെ അക്കാദമി ഫ്രാഞ്ചൈസി നടത്തിപ്പുകാരനായ പ്രിയങ്ക് ശർമ്മയുടെ നേതൃത്വത്തിലാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. സ്ഥാപനത്തിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന വ്യാജേന ഭോപ്പാലിലെത്തിച്ചാണ് ഡയറക്ടറെയും സംഘത്തെയും പ്രതികൾ ബന്ധിയാക്കിയത്. പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ചർച്ചയ്ക്കായി വാടക ഫ്ലാറ്റിലെത്തിച്ച ശുഭ്രയെ ആയുധധാരികളായ അക്രമിസംഘം തടഞ്ഞുവെക്കുകയായിരുന്നു. നാല് മണിക്കൂറോളം നീണ്ട തടങ്കലിനിടെ ശുഭ്രയുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ പ്രതികൾ ഫ്ലാറ്റിൽ ഉച്ചത്തിൽ ഭക്തിഗാനങ്ങൾ വെച്ചു. തുടർന്ന് തോക്കിൻമുനയിൽ നിർത്തി 1.89 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.

പൊലീസിൽ പരാതിപ്പെട്ടാൽ അപായപ്പെടുത്തുമെന്ന് വ്യാജ വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. സംഭവത്തിന് പിന്നാലെ ഡൽഹി സ്വദേശിയായ സന്തോഷ് കുമാർ നൽകിയ പരാതിയിൽ ഭോപ്പാൽ ക്രൈംബ്രാഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ സൂത്രധാരൻ പ്രിയങ്ക് ശർമ്മയുൾപ്പെടെ ആറ് പേർ പിടിയിലായി. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ എയിംസ് ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായി അസുഖം അഭിനയിച്ച പ്രിയങ്കിനെ ഡോക്ടർമാരുടെ സഹായത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളിൽ നിന്ന് തോക്കും വാഹനങ്ങളും പിടിച്ചെടുത്തു. കൃത്യസമയത്ത് ഇടപെട്ട പൊലീസ്, പണം കൈമാറിയ അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ വൻതുക നഷ്ടപ്പെടുന്നത് ഒഴിവാക്കാനായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...