വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെ 21 എം എൽ എമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ അണ്ണാ ഡി എം കെ. (എ ഐ എ ഡി എം കെ) വിമത എം എൽ എമാർക്ക് ആശ്വാസം. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ് സർക്കാരിനെ പിന്തുണച്ച എ ഐ എ ഡി എം കെ 21 എം എൽ എമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ സി ഡി പ്രഭാകർ അറിയിച്ചു. പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എം എൽ എ മാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി (ഇ പി എസ്) പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഈ സുപ്രധാന തീരുമാനം.

അതേസമയം വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എം എൽ എ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകത്തിൽ (ടി വി കെ) ചേർന്ന നാല് പേരുടെ കാര്യത്തിൽ സ്പീക്കർ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് മാത്രമായിരിക്കും തീരുമാനം പ്രഖ്യാപിക്കുകയെന്ന് സ്പീക്കർ വ്യക്തമാക്കി. പാർട്ടി പിളർപ്പിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെ, ഇ പി എസ് കത്ത് പിൻവലിച്ചതും സ്പീക്കറുടെ പുതിയ തീരുമാനവും തമിഴ്‌നാട് രാഷ്ട്രീയ കേന്ദ്രങ്ങൾ വലിയ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....