ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ് ലഭ്യമാക്കാന്‍ സംസ്ഥാനതലത്തില്‍ ഡ്രൈവ് നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭിന്നശേഷിക്കാര്‍ക്ക് യുഡിഐഡി കാര്‍ഡ് ലഭ്യമാക്കാന്‍ സംസ്ഥാനതലത്തില്‍ ഡ്രൈവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. മെയ് 15നകം പരമാവധി ഭിന്നശേഷിക്കാര്‍ക്ക് കാര്‍ഡിനായുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ അവസരം ഒരുക്കാനാണ് ഡ്രൈവ്. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കാര്‍ഡുകള്‍ ഇതോടൊപ്പം ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഡ്രൈവ് നടത്തുക. 2015ലെ സെന്‍സെസ് പ്രകാരം സംസ്ഥാനത്ത് എട്ടുലക്ഷത്തില്‍പ്പരം ഭിന്നശേഷിക്കാര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍, നിലവില്‍ യുഡിഐഡി കാര്‍ഡ് ലഭിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം മാത്രമാണ്.

ഭിന്നശേഷിവിഭാഗക്കാര്‍ക്ക് ഏത് ആനുകൂല്യം ലഭിക്കാനും യുഡിഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാലാണ് പരമാവധി പേര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇക്കാര്യം ആലോചിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. യോഗത്തില്‍ സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ഭിന്നശേഷി കമ്മീഷണര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനിലെയും സാമൂഹ്യനീതി ഡയറക്‌ട്രേറ്റിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....