ഗുരുവായൂരിൽ വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷൽ പോലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂർ : ഗുരുവായൂരിൽ വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത സ്പെഷൽ പോലീസ് ഓഫീസർക്ക് ക്രൂരമർദ്ദനം. വട്ടേക്കാട് സ്വദേശി കോന്നേടത്ത് ഹരീഷിനാണ് മർദ്ദനമേറ്റത്. മഞ്ജുളാൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്ന് ശബരിമല ദർശനം കഴിഞ്ഞ് വരികയായിരുന്ന സംഘം സഞ്ചരിച്ച ബസ് മേൽപ്പാലമിറങ്ങി ഇടത്തോട്ട് തിരിയുന്നതിനു പകരം വലത്തോട്ട് തിരിയുകയായിരുന്നു.

ഇടത്തോട്ട് തിരിയാൻ ഹരീഷ് നിർദ്ദേശം നൽകിയെങ്കിലും ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഹരീഷ് പുറകെ എത്തി കൈകൊണ്ട് ബസ്സിൽ അടിച്ചു. ബസിൻ്റെ ഇടതു ഭാഗത്തുള്ള ക്വാർട്ടർ ഗ്ലാസ് പൊട്ടി ഹരീഷിൻ്റെ കൈക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ബസ്സിൽ നിന്ന് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശികളും ബസ് ജീവനക്കാരും ഹരീഷിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഹരീഷിനെ ദേവസ്വം മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചു. ബസ് ഗുരുവായൂർ ടെമ്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...