ഹരിത കർമ്മ സേന (സി.ഐ.ടി.യു) പത്തനംതിട്ട ജില്ലാ സമ്മേളനം ജനുവരി 11 ന് പന്തളത്ത്

For full experience, Download our mobile application:
Get it on Google Play

പന്തളം : ഹരിത കർമ്മ സേന (സി.ഐ.ടി.യു) പത്തനംതിട്ട ജില്ലാ സമ്മേളനം ജനുവരി 11 ന് പന്തളം ശിവരഞ്ചിനി ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മണിക്ക് സി ഐ ടി യു സംസ്ഥാന വെെസ് പ്രസിഡണ്ട് പി ബി ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. രൂപികരണ യോഗം സി പി ഐ എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന പന്തളം ഏരിയ കമ്മിറ്റി പ്രസിഡണ്ട് ജി സുധ അദ്ധ്യക്ഷത വഹിച്ചു.

ഹരിത കർമ്മ സേന (സി.ഐ.ടി.യു) പത്തനംതിട്ട ജില്ലാ സെക്രട്ടറി മനു ഭായ് മോഹൻ, പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി പ്രമോദ് കണ്ണങ്കര, സി.ഐ.ടി.യു പന്തളം ഏരിയാ സെക്രട്ടറി വി പി രാജേശ്വരൻ നായർ, പന്തളം നഗരസഭാ ചെയർപേഴ്സൺ എം ആർ കൃഷ്ണകുമാരി, പന്തളം നഗരസഭ കൗൺസിലർമാരായ കെ മോഹൻദാസ്, ദീപാകുമാരി, ഷിബിന ബഷീർ, സി ഐ ടി യു നേതാക്കളായ എം രാജൻ, പി കെ ശാന്തപ്പൻ, കെ എച്ച് ഷിജു, എം ഷീനാസ്, അമ്പിളി മധു, ജാസ്മിൻ, പ്രസന്നകുമാരി, പന്തളം ശ്രീനി എന്നിവർ സംസാരിച്ചു.

സമ്മേളനത്തിന്റെ വിജയത്തിനായി വി പി രാജേശ്വരൻ നായർ, എം ആർ കൃഷ്ണകുമാരി, കെ മോഹൻദാസ്, പി കെ ശാന്തപ്പൻ (രക്ഷാധികാരിമാർ), ആർ ജ്യോതികുമാർ (ചെയർമാൻ), കെ എച്ച് ഷിജു, പന്തളം ശ്രീനി (വെെസ് ചെയർമാന്മാർ), പ്രമോദ് കണ്ണങ്കര (ജനറൽ കൺവീനർ), എം രാജൻ, ദീപാകുമാരി, ഷിബിന ബഷീർ (ജോയിൻ കൺവീനറന്മാർ) എന്നിവര്‍ ഉള്‍പ്പെട്ട 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...