ശബരിമല സ്പെഷൽ സർവീസ് : പമ്പ ഡിപ്പോ 14ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിമല സ്പെഷൽ സർവീസ് നടത്താനുള്ള  തയാറെടുപ്പില്‍ കെഎസ്ആർടിസി. പമ്പ ഡിപ്പോ 14ന് പ്രവർത്തനം ആരംഭിക്കും. സ്പെഷൽ ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർക്കായി ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് 14 മുതൽ പമ്പക്ക് സ്പെഷൽ സർവീസ് നടത്തും.

പമ്പ-നിലയ്ക്കൽ ചെയിൻ സർവീസിന് 200, ദീർഘദൂര സർവീസിന് 300 ബസുകളാണ് ക്രമീകരിക്കുന്നത്. 120 നോൺ എസി, 50 എസി, 30 ഫാസ്റ്റ് ബസ്സുകളുമാണ് ചെയിൻ സർവീസിന് ഒരുക്കുന്നത്. ചെയിൻ സർവീസിനു ലോഫ്ലോർ ബസുകളാണ് കൂടുതൽ. തിരുവനന്തപുരം സെൻട്രൽ വർക്‌ഷോപ്പിൽ 60, ആലുവ, മാവേലിക്കര എന്നീ റീജനൽ വർക്‌ഷോപ്പുകളിൽ 80 ബസുകളുടെ അറ്റകുറ്റപ്പണികൾ കഴിഞ്ഞു. ഇവ 16ന് പമ്പയിൽ എത്തിക്കും.

പമ്പയ്ക്കുള്ള പ്രധാന ദീർഘദൂര സർവീസ് ചെങ്ങന്നൂർ, കോട്ടയം പത്തനംതിട്ട, എരുമേലി, കൊട്ടാരക്കര, കുമളി, എറണാകുളം, തിരുവനന്തപുരം. കായംകുളം എന്നീ ഡിപ്പോകളിൽ നിന്നാണ്. ഇതിനായി ചെങ്ങന്നൂർ 50, കോട്ടയം 30, പത്തനംതിട്ട 10, എറണാകുളം 15,കുമളി 10, എരുമേലി 7, തിരുവനന്തപുരം 5,കൊട്ടാരക്കര 6, കായംകുളം 2 ബസുകൾ നൽകും. ഇതിൽ എറണാകുളം ഒഴികെ എല്ലാ ഡിപ്പോയ്ക്കും ഫാസ്റ്റ് ബസുകളാണ് നൽകുന്നത്. എറണാകുളത്ത് 8 സൂപ്പർ ഫാസ്റ്റ്, 2 ഡീലക്സ്, 5 ഫാസ്റ്റ് ബസുകളാണ് നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...