പറക്കുന്നതിനിടെ ക്യാബിനിൽ പുക ; സ്‌പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

For full experience, Download our mobile application:
Get it on Google Play

ഗോവ: ക്യാബിനിലും കോക്പിറ്റിലും പുക ഉയർന്നതിനെ തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്.രാത്രിയാണ് സംഭവം. ഹൈദരാബാദ് വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്‌സിറ്റ് വഴി യാത്രക്കാരെ ഇറക്കുകയായിരുന്നു. ഗോവയിൽ നിന്നും വരികയായിരുന്ന വിമാനത്തിലാണ് പുക ഉയർന്നത്. 86 യാത്രക്കാരുണ്ടായിരുന്നു.

സംഭവത്തെ തുടർന്ന് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ഹൈദരാബാദ് വിമാനത്താവള അധികൃതർ പറഞ്ഞു. അടുത്ത കാലത്തായി സ്പൈസ്ജെറ്റ് പ്രവർത്തനപരവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിനാൽ നിരീക്ഷണത്തിലാണ് വിമാനം. തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ഡിജിസിഎ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സർവീസ് നടത്താവൂ എന്നാണ് നിർദ്ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...

പാകിസ്ഥാനിലെ സർക്കാർ‌ ആശുപത്രിയിൽ തീപിടിത്തം ; 14 പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

0
ഇസ്‌ലാമാബാദ് : ഇസ്‌ലാമാബാദിലെ സർക്കാർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 14 പിഞ്ചുകുഞ്ഞുങ്ങൾ...

ഡൽഹി കലാപ ഗൂഢാലോചന കേസ് : ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യഹർജികൾ ഇന്ന്...

0
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന...

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...