തൃശൂര്‍ : എക്സൈസ് സംഘത്തെ വെട്ടിച്ച് സ്പിരിറ്റുമായി വന്ന മിനിലോറി തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ബൂം ബാരിയറും സംവിധാനങ്ങളും ഇടിച്ചുതകര്‍ത്തു. ചാലക്കുടിയില്‍ നിന്ന് എക്സൈസ് പിന്തുടര്‍ന്ന വാഹനം പാലക്കാട്ടുവച്ച് കാണാതായി. ഡ്രൈവര്‍ മാത്രമുള്ള മിനിലോറിയുടെ റജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ മൂന്നരയോടുകൂടിയായിരുന്നു സംഭവം. തൃശ്ശൂരില്‍ ഒരു ഹോട്ടലിനടുത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു സ്പിരിറ്റ് കയറ്റിവന്ന പിക്ക് അപ് വാന്‍. എകസൈസ് സംഘം എത്തിയപ്പോള്‍ അമിത വേഗതയില്‍ വാന്‍ മുന്നോട്ട് പാഞ്ഞ് ടോള്‍ പ്‌ളാസ ഇടിച്ച് തകര്‍ത്ത് കടന്നു കളയുകയായിരുന്നു.
പാലിയേക്കര ടോള്‍ പ്ലാസ ഇടിച്ചു തകര്‍ത്ത് സ്പിരിറ്റുമായി ലോറി കടന്നു
RECENT NEWS
Advertisment