വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതാണ് ആത്മീയത ; വി.ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകം സംഘര്ഷഭരിതമാണെന്നും, വേദനിക്കുന്നവരേയും കഷ്ടതയനുഭവിക്കുന്നവരേയും ചേര്ത്തുനിര്ത്തുന്നതാണ് ആത്മീയതയെന്നും ശാന്തിഗിരി ആശ്രമം മുന്നോട്ടുവെയ്ക്കുന്നത് സന്തോഷ പൂര്ണ്ണമായ ഒരു ലോകമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. മനുഷ്യനെ ആത്മീയബോധമുള്ളവരാക്കാനും പ്രത്യാശയുള്ളവരാകാനും ഗുരുവിന്റെ ആശയങ്ങള്ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില് നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി മഹാമഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിശ്വശാന്തി സന്ദേശ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിനെ അറിയുന്നത് വിശ്വവിഖ്യാത എഴുത്തുകാരനായ ഒ.വി. വിജയന്റെ ഗുരുസാഗരത്തിലൂടെയാണ്.

അതില് ഗുരുവെന്ന മഹാസാഗരത്തിലെത്തിയ പരല് മീനായാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. ആത്മീയ ബോധത്തിന്റെ പുതിയ തലങ്ങള് ഗുരു കാണിച്ചു തന്നു. അന്നദാനത്തിലൂടെയും ആതുരസേവനത്തിലൂടെയും ആത്മബോധനത്തിലൂടെയും വിശ്വശാന്തിയുടെ സന്ദേശം, സ്നേഹത്തിന്റെ സന്ദേശം ഗുരു പകര്ന്നു. ഒന്നാംലോക മഹായുദ്ധത്തിലേയും രണ്ടാം ലോക മഹായുദ്ധത്തിലേയും കെടുതികളേയും അന്നത്തെ ദാരിദ്ര്യാവസ്ഥകളേയും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇന്ന് ലോകത്തും നടമായുന്ന യുദ്ധങ്ങളിലുള്ള ആകുലതപങ്കുവെയ്ക്കുകയും ഗുരുവിന്റെ വിശ്വമാനവീകതയെന്ന സന്ദേശത്തിലൂന്നിയ സ്നേഹ മന്ത്രത്തിലൂടെ മാത്രമെ ഇത്തരം വിപത്തുകളില് നിന്ന് സമഹത്തെ രക്ഷിക്കുവാനാകൂ എന്നും ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സാധ്യതകള് ഇതിന് സഹായിക്കുമെന്നും പറഞ്ഞു. ബാങ്ക് വിളിയും ആരാധനയും നടത്തിയ ഒരേ ഒരു ആത്മീയ സ്ഥാപനമാണ് ശാന്തിഗിരിയെന്നും താന് അത്ഭുതത്തോടെ അതിന് സാക്ഷിയായതും വേദിയില് മുഖ്യമന്ത്രി ഓര്മ്മിച്ചു. തുടര്ന്ന് മുഖ്യമന്ത്രി ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെ സന്ദര്ശിച്ചു.

രാവിലെ 11 മണിക്ക് ആശ്രമം സഹകരണ മന്ദിരത്തില് നടന്ന ചടങ്ങിന് അഡ്വ. ജി.ആര്.അനില് എം.എല്.എ. അദ്ധ്യക്ഷനായി. ആശ്രമം ജനറല് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സ്വാഗതം ആശംസിച്ച ചടങ്ങില് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്മ്മോഹാത്മ ജ്ഞാന തപസ്വി എന്നിവര് മഹനീയ സാന്നിദ്ധ്യമായി. അഡ്വ.എ.എ. റഹീം എം.പി., വി.മുരളീധരന് എം.എല്എ., സംസ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്.കൃഷ്ണന് നായര്, കെ.പി.സി.സി. വൈസ് പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി സ്റ്റേറ്റ് ജനറല് സെക്രട്ടറി അഡ്വ. എസ്. സുരേഷ്, മുന് എം.എല്.എ. അബ്ദുള് റഹിമാന് രണ്ടത്താണി., മാണിക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.ശാന്തകുമാരി, മോഹന്ദാസ് ഗ്രൂപ്പ് ഡയറക്ടര് റാണി മോഹന് ദാസ്, ആക്ട്സ് ജനറല് സെക്രട്ടറി ജോര്ജ് സെബാസ്റ്റ്യന്, ഡി.സി.സി. മെമ്പര് അഡ്വ. വെമ്പായം അനില്കുമാര്, ഇന്ത്യന് യൂണിയന് മുസ്ലീം ലീഗ് തിരുവനന്തപുരം ജില്ല ജനറല് സെക്രട്ടറി നിസാര് അഹമ്മദ് സുള്ഫി, ശാന്തിഗിരി അഡ്വൈസറി കമ്മിറ്റി അഡ്വൈസര് സബീര് തിരുമല, ബി.ജെ.പി. തിരുവനന്തപുരം ജില്ല (നോര്ത്ത്) ജനറല് സെക്രട്ടറി എം.ബാലമുരളി, സി.പി.ഐ.(എം.) മാണിക്കല് ഗ്രാമപഞ്ചായത്ത് മെമ്പര്മാരായ കോലിയക്കോട് മഹീന്ദ്രന്, ബി. ഉഷ, നൈജ ബി.എസ്., ഡി.സി.സി. മെമ്പര് പൂലന്തറ കെ. കിരണ്ദാസ്, കേരള കോണ്ഗ്രസ് എം. തിരുവനന്തപുരം ജില്ല സെക്രട്ടറി. കെ.ഷോഫി എന്നിവര് സംസാരിച്ചു.

ശാന്തിഗിരി മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി കൃതജ്ഞത രേഖപ്പെടുത്തി. ഗുരുവിന്റെ ജന്മശതാബ്ദി സമർപ്പണത്തിന്റെ ഭാഗമായി 2030 സെപ്തംബർ വരെ നീളുന്ന ലോക ശാന്തിക്ക് വേണ്ടി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സമാധാന പ്രാര്ത്ഥനയും ഗൃഹസന്ദര്ശന പരിപാടികളും ഉള്പ്പെടുന്ന പ്രാര്ത്ഥന സന്ദേശ യജ്ഞത്തിനാണ് ഇന്ന് മുഖ്യമന്ത്രി തുടക്കമിട്ടത്. ജാതിയോ മതമോ ഭേദമില്ലാതെ മനുഷ്യരാശിയുടെ മുഴുവൻ ഉന്നമനവും സമാധാനവും ലക്ഷ്യം വെച്ചാണ് വിശ്വശാന്തി പ്രാർത്ഥന നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ സേവന, ജീവകാരുണ്യ പ്രവര്ത്തനങ്ങള് ഉണ്ടാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവ്....

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

0
കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ...

കണ്ണൂരിൽ കനത്ത മഴയും കാറ്റും ; നിരവധി മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ...

0
കണ്ണൂർ : ജില്ലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും...

കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം

0
കോഴിക്കോട്: സിപിഎം നേതാവ് കെ.ടി ജലീലിന് മറുപടിയുമായി മുസ്‌ലിം ലീഗ് വയനാട്...