‘ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് വേണം, ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുത്’ : ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യവുമായി സിപിഐയും. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് പോകുമെന്നും തടഞ്ഞാൽ പ്രതിഷേധിക്കുമെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. ഇളവിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ദേവസ്വം ബോർഡ് നിലപാട് വിശ്വാസത്തിന്‍റെ പേരില്‍ ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് വീണ്ടുമൊരു അവസരം നല്‍കരുതെന്നാണ് സിപിഐ നിലപാട്. സര്‍ക്കാരിന് കടുംപിടുത്തമാണെന്ന് പ്രചരിപ്പിച്ച് ദൈവത്തിന്‍റെ പേരില്‍ ബിജെപി സംഘര്‍ഷം ഉണ്ടാക്കും. വെര്‍ച്ച്യുല്‍ ക്യുവിനൊപ്പം സ്പോട് ബുക്കിംഗും വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു മുന്നണിയിലെ ഘടകകക്ഷി.

യുഡിഎഫും ബിജെപിയും ഹൈന്ദവ സംഘടനകളുമെല്ലാം ശക്തമായ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുത്തലിനായുള്ള ഇടപെടൽ പരസ്യമാക്കി. ആവശ്യം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. യുവതീപ്രവേശന വിവാദത്തെ ഓർമ്മിപ്പിക്കും വിധം വൈകാരികമായാണ് ബിജെപി പ്രശ്നത്തെ ഏറ്റെടുക്കുന്നത്. ദേവസ്വം ബോർഡാവട്ടെ കടുത്ത വെട്ടിലാണ്. പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും തിരുത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സ്ഥിതിഗതികൾ ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും അടുത്ത ദിവസം മുഖ്യമന്ത്രിയെ അറിയിക്കും. സിപിഎം സംസ്ഥാന കമ്മിറ്റിയും ഇടപെടും. എണ്ണം കുറച്ച് സ്പോട്ടിംഗ് ബുക്കിംഗിനാണ് ആലോചന. സ്പോട്ട് ബുക്കിംഗ് അമിതമായ ഏർപ്പെടുത്തിയാൽ കഴിഞ്ഞ തവണയുണ്ടായ അനിയന്ത്രിതമായ തിരക്ക് ആവർത്തിക്കുമെന്ന പ്രശ്നമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സാപ്പിഴവോ അതോ കൊടും ക്രൂരതയോ? മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാൽ എയിംസ് ആശുപത്രിയിൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് മൂന്ന്...

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...