10,12 പരീക്ഷ ; പ്രചരിക്കുന്ന ടൈംടേബിൾ വ്യാജം, വിശ്വസിക്കരുത് – വിശദ ടൈംടേബിളുമായി സിബിഎസ്ഇ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സിബിഎസ്ഇ 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകൾ നവംബർ 30, ഡിസംബർ 1 തീയതികളിൽ ആരംഭിക്കും. മേജർ വിഷയങ്ങളാണ് അന്നാരംഭിക്കുക. 10–ാം ക്ലാസിന്റെ മൈനർ വിഷയങ്ങളിലെ പരീക്ഷകൾ നവംബർ 17നും 12–ാം ക്ലാസിന്റേത് 16 നും ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജർ, മൈനർ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുകയെന്നു സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു. ഹിന്ദി, കണക്ക്, സയൻസ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങൾ മേജർ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകൾ, സംഗീതം തുടങ്ങിയ വിഷയങ്ങൾ മൈനർ വിഭാഗത്തിലുമാണ്. പത്താം ക്ലാസ് പരീക്ഷ ഡിസംബർ 11 നും 12–ാം ക്ലാസ് പരീക്ഷ 18നും അവസാനിക്കും. അതേസമയം പരീക്ഷകൾ നവംബർ 15 ന് ആരംഭിക്കുമെന്ന തരത്തിൽ പ്രചരിച്ചിരുന്ന ടൈംടേബിൾ വ്യാജമാണെന്നും വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു. ഇന്നലെ രാത്രിയാണു ആദ്യ ടേം പരീക്ഷയുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്.

മേജർ വിഷയങ്ങളിലെ പരീക്ഷ അതതു സ്കൂളുകളിൽ നടക്കും. മൈനർ വിഷയങ്ങളിൽ വിദ്യാർഥികൾ കുറവായതിനാൽ ഈ വിഷയങ്ങൾ പഠിപ്പിക്കുന്ന വിവിധ സ്കൂളുകളെ ചേർത്ത് ഒരു സ്കൂളിൽ വിവിധ പരീക്ഷകൾ ഒരു ദിവസം നടത്താനാണു തീരുമാനം. 90 മിനിറ്റ് ദൈർഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകൾ രാവിലെ 11.30 ന് ആരംഭിക്കും. സാധാരണ സിബിഎസ്ഇ പരീക്ഷകൾ 10.30 നാണ് ആരംഭിക്കുന്നത്. തയാറെടുപ്പിനു നൽകുന്ന 15 മിനിറ്റ് സമയം ഇക്കുറി 20 മിനിറ്റായി ഉയർത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...