സ്പ്രിംഗ്ളര്‍ വിവാദം ; മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല ; സംശയങ്ങള്‍ ഇനിയും ബാക്കി – ഉമ്മന്‍ ചാണ്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്പ്രിംഗ്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. സ്പ്രിംഗ്ളര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. സംശയങ്ങള്‍ പലതും ഇനിയും ബാക്കിയാണ്. ഉത്തരം മുട്ടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊഞ്ഞനം കുത്തുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിന് എന്ന പേരില്‍ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറാന്‍ ഒരുങ്ങുന്നത്. സ്പ്രിംഗ്ളര്‍ ഇടപാടില്‍ സര്‍വത്ര ദുരൂഹതയാണ്. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാര്‍ ഉണ്ടാക്കാനാകുമോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. മറ്റൊരു വകുപ്പും അറിയാതെയാണ് കരാര്‍ എന്നതും ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...