ആര്‍എസ്എസുകാരുടെ വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നൽകിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് കരുതലെന്ന നിലയില്‍ ശേഖരിച്ച ഉന്നത ആര്‍എസ്‌എസ്-ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനസ് പി.കെ.യാണ് ഡിജിപിയുടെ നിര്‍ദേശ പ്രകാരം പിരിച്ചുവിട്ടത്. നേരത്തെ ഇയാളെ ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഇയാള്‍ പോലീസ് ഇന്റലിജന്‍സ് ജോലിയിലൂടെ ശേഖരിച്ച ക്രൈം കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി പേരുടെ വിവരങ്ങള്‍ സുഹൃത്തായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് കൈമാറിയതായി എസ്പി സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ നല്‍കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണത്തിനായി ഇയാളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

ഡിസംബര്‍ 3ന് തൊടുപുഴ മങ്ങാട്ടുകവലയില്‍വെച്ച്‌ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പ്രവാചക വിരുദ്ധ പോസ്റ്റ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ച്‌ പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നു. മക്കളുടെ മുന്നില്‍വെച്ചാണ് ബസില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി ആക്രമിച്ചത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് കണ്ടെത്തിയത്.

കേസില്‍ ആകെ നാല് പേരാണ് പിടിയിലായത്. ഇതില്‍ വണ്ണപ്പുറം പ്ലാമൂട്ടില്‍ ഷാനവാസും അനസും 11 വര്‍ഷമായി സുഹൃത്തുക്കളാണ്. ഈ ബന്ധം ഉപയോഗിച്ചാണ് പോലീസിന്റെ മാത്രമായ ഔദ്യോഗിക വിവരങ്ങള്‍ പ്രതിക്ക് കൈമാറിയത്. പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ ഔദ്യോഗിക ഡൊമൈന്‍ ഐഡി ഉപയോഗിച്ച്‌ ചോര്‍ത്തി ഇയാളുടെ തന്നെ ഫോണില്‍ നിന്നും പ്രവര്‍ത്തകന് അയച്ചുകൊടുക്കുകയായിരുന്നു. പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് പോലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചതോടെ ഉദ്യോഗസ്ഥരും ഞെട്ടിയിരുന്നു. പോലീസ് പോപ്പുലര്‍ ഫ്രണ്ട് ബന്ധം തെളിവ് സഹിതം പുറത്ത് വന്നതോടെ ആലപ്പുഴയിലെ രണ്‍ജീത് വധം അടക്കമുള്ള കേസുകളിലും ഇത്തരം ഇടപെടല്‍ സംശയിക്കപ്പെടുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...