കാമ്പസിനെ വിറപ്പിച്ച് ഒരു കുഞ്ഞൻ അണ്ണാൻ ; ഡീൻ ഉൾപ്പെടെ 20 പേർക്ക് കടിയേറ്റു!

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാനിലെ മോഹൻലാൽ സുഖാദിയ സർവകലാശാലാ കാമ്പസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അണ്ണാന്റെ ആക്രമണം മൂലം വിദ്യാർത്ഥികളും ജീവനക്കാരും വലിയ ഭീതിയിലാണ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ സർവകലാശാലാ ഡീൻ ഉൾപ്പെടെ ഏകദേശം ഇരുപതോളം പേരെയാണ് ഒരു അണ്ണാൻ കടിച്ച് പരിക്കേൽപ്പിച്ചത്. സർവകലാശാലയിലെ ആർട്‌സ് കോളേജ്, സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് പരിസരങ്ങളിലാണ് അണ്ണാൻ അക്രമാസക്തനായി വിലസുന്നത്. മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന അണ്ണാൻ, വഴിയിലൂടെ പോകുന്നവരുടെ മേൽ പെട്ടെന്ന് ചാടിവീണ് കടിച്ച ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെടുകയാണ് പതിവ്. ഉദയ്പൂർ ഡിവിഷനിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ഇവിടെ വിദ്യാർത്ഥികളും അധ്യാപകരും ഇപ്പോൾ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയാണ്.

സൈക്കോളജി ഡിപ്പാർട്ട്‌മെന്റിലേക്കുള്ള പ്രധാന പാതയിലാണ് ആക്രമണം കടുക്കുന്നത് എന്നതിനാൽ, പലരും ക്ലാസുകളിൽ എത്താൻ മറ്റു വഴികൾ തേടുകയാണ്. അണ്ണാന്റെ അസ്വാഭാവിക സ്വഭാവം ജീവനക്കാരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. ആക്രമണം പതിവായതോടെ രണ്ട് തവണ ആനിമൽ എയ്ഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. സാധാരണഗതിയിൽ ശാന്തസ്വഭാവക്കാരായ അണ്ണാൻമാർ ഇത്തരത്തിൽ മനുഷ്യരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് കാമ്പസിൽ വലിയ ചർച്ചയായിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ...

0
പത്തനംതിട്ട: ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ...