ശ്രീചിത്ര ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിത കാല സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീചിത്ര ആശുപത്രിയിലെ നഴ്സുമാര്‍ ജനുവരി 31 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങും. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. പതിനാറോളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്. നഴ്‌സിങ് ഓഫീസര്‍മാരുടെ ക്ഷാമം പരിഹരിച്ച്‌ രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്‌സ്-രോഗി അനുപാതം പാലിക്കുക, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിനെതിരെയുള്ള ഏകപക്ഷീയ നടപടി പിന്‍വലിക്കുക, ചേഞ്ചിംഗ് റൂം അനുവദിക്കുക, നിയമപ്രകാരമുള്ള ചൈല്‍ഡ് കെയര്‍ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്റ്റഡീ ലീവ് അനുവദിക്കുക, ഹയര്‍ ഡിഗ്രി അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഴ്സുമാര്‍ മുന്നോട്ട് വെയ്ക്കുന്നത്.

ഇതേ ആവശ്യങ്ങളുന്നയിച്ച്‌ 2021 നവംബര്‍ 24 നഴ്സുമാര്‍ ധര്‍ണ നടത്തിയിരുന്നു. അതിന് ശേഷം നവംബര്‍ 26ന് ഡയറക്ടറും നഴ്സിംഗ് അസോസിയേഷനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട് ഗ്രെയ്സി എംവിക്കെതിരായ നടപടി പുനപരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...