ശ്രീജേഷിനോടുള്ള ആദരവ് ; 16ാം നമ്പര്‍ ജഴ്സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താരവുമായ പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് താരം കരിയറിലുടനീളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ. താരത്തിന്റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് തീരുമാനം. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നല്‍കി. ഹോക്കി താരത്തിന് വിടവാങ്ങല്‍ ചടങ്ങ് ഇരിക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് മുന്‍ പരിശീലകന്‍ ഹരേന്ദ്രസിങ് പറഞ്ഞു. തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് വെങ്കലമെഡല്‍ നേടിയാണ് പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പടിയിറങ്ങുന്നത്. ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടുമ്പോഴും പാരിസില്‍ മെഡല്‍ നിലനിര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കാന്‍ ശ്രീജേഷിന് സാധിച്ചിരുന്നു. പാരീസ് ഒളിംപിക്സിന് ശേഷം വിരമിക്കുമെന്ന് ഹോക്കി ടീം ഗോള്‍ കീപ്പറായിരുന്നു പി ആര്‍ ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡല്‍ നേട്ടത്തോടെ തന്നെ ശ്രീജേഷിന് ഇന്ത്യന്‍ ജേഴ്സി അഴിക്കാന്‍ സാധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...