കുറഞ്ഞ ചെലവിൽ പ്രജകളുടെ ദാഹം മാറ്റാൻ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. മദ്യ വര്‍ജ്ജനം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ മദ്യം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതിനെയാണ് ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്.

പഴവര്‍ഗങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പന്നങ്ങളില്‍ നിന്നും എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നാണ് ബജറ്റില്‍ പറയുന്നത്. ഇതിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.

കുറഞ്ഞ ചെലവില്‍ പ്രജകളുടെ വിശപ്പ് മാറ്റാന്‍ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരിയാണ് തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മയെന്നും കുറഞ്ഞ ചെലവില്‍ പ്രജകളുടെ ദാഹം മാറ്റാന്‍ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരിയാണ് ‘ക്യൂബളാംകൂര്‍ മഹാരായാവ് നവോത്ഥാന തിരുനാള്‍ കാരണഭൂതേശവര്‍മ്മ’യെന്നും ശ്രീജിത്ത് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
കുറഞ്ഞ ചെലവില്‍ പ്രജകളുടെ വിശപ്പ് മാറ്റാന്‍ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി — തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മ. കുറഞ്ഞ ചെലവില്‍ പ്രജകളുടെ ദാഹം മാറ്റാന്‍ മരച്ചീനി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ ഭരണാധികാരി — ക്യൂബളാംകൂര്‍ മഹാരായാവ് നവോത്ഥാന തിരുനാള്‍ കാരണഭൂതേശവര്‍മ്മ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...