വെള്ളാപ്പള്ളി നടേശനെതിരെ യോജിച്ച നീക്കവുമായി ശ്രീനാരായണ സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശനെതിരെ യോജിച്ച നീക്കവുമായി ശ്രീനാരായണ സംഘടനകൾ. ഹൈക്കോടതി അയോഗ്യത കൽപ്പിച്ച എസ്എൻഡിപി യോഗം ഭാരവാഹികളുടെ അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്ന് പ്രൊഫസർ എം കെ സാനു ആവശ്യപ്പെട്ടു. ഗോകുലം ഗോപാലൻ ചെയർമാനായ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ ധർണ നടത്തും.

നോൺ ട്രേഡിങ് കമ്പനിസ് ആക്ട് പ്രകാരമുള്ള വാർഷിക റിട്ടേണുകൾ എസ് എൻ ഡി പി യോഗം 2013 മുതൽ 19 വരെ സമർപ്പിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി സാനുമാസ്റ്റർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ 4 യോഗം ഡയറക്ടർമാരെ അയോഗ്യരാക്കി ഉത്തരവിട്ടിരുന്നു. ഡയറക്ടർമാരുടെ ഭാഗം കേട്ടശേഷം വിഷയത്തിൽ തീർപ്പുകൽപ്പിക്കാൻ രജിസ്ട്രേഷൻ ഐജിയോട് നിർദ്ദേശിച്ചു. എന്നാൽ വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എം കെ സാനു മാസ്റ്റർ പറഞ്ഞു.

എസ്എൻ കോളേജ് ജൂബിലി ഫണ്ട് തട്ടിപ്പുകേസിലും കെകെ മഹേശന്‍റെ ദുരൂഹ മരണത്തിലും അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് 6 ശ്രീനാരായണ സംഘടനകളുടെ സംയുക്ത സമിതി ജനുവരി 15ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് ചെയർമാൻ ഗോകുലം ഗോപാലൻ അറിയിച്ചു. പ്രൊഫസർ എം കെ സാനു രക്ഷാധികാരിയായ പുതിയ കൂട്ടായ്മയിൽ ശ്രീ നാരായണ സഹോദര ധർമവേദി, ശ്രീനാരായണ സേവാസംഘം, എസ്എൻഡിപി യോഗം സംരക്ഷണസമിതി, ശ്രീനാരായണ ധർമ്മവേദി, എസ്എൻഡിപി യോഗം സമുദ്ധാരണ സമിതി ശ്രീനാരായണ സാംസ്കാരിക സമിതി എന്നീ സംഘടനകളാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...