ബിജെഎം കോളേജില്‍ എസ്എഫ്‌ഐ-എസ്എസ്എഫ് സംഘര്‍ഷം ; വിദ്യാര്‍ഥിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചവറ : ചവറ ഗവ. ബിജെഎം കോളേജില്‍ എസ്‌എഫ്‌ഐ-എസ്‌എസ്‌എഫ് സംഘര്‍ഷം. എസ്‌എസ്‌എഫ് പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റു. പുറത്തു നിന്നെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്‌എസ്‌എഫ് ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

എസ്‌എഫ്‌ഐയുടെ വിവാദ നയങ്ങളെ വിമര്‍ശിക്കുന്ന സ്റ്റാറ്റസ് മൂന്നാഴ്ച മുമ്പ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചെന്നാരോപിച്ചാണ് രണ്ടുപേരടങ്ങിയ സംഘം ഉച്ചയ്ക്ക് വിദ്യാര്‍ഥിയെ കാംപസിനുള്ളില്‍ കയറി അക്രമിച്ചത്. ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ട് പോവുകയും ക്രൂരമായി അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അക്രമത്തിനിരയായ വിദ്യാര്‍ത്ഥി ആരോപിച്ചു.

എസ്‌എഫ്‌ഐക്കെതിരായ വിമര്‍ശനങ്ങള്‍ ഇനി സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാറ്റസ് വെച്ചാല്‍ പരീക്ഷ എഴുതാന്‍ ബാക്കി വെച്ചേക്കില്ലെന്ന് ഭീഷണി മുഴക്കികൊണ്ടായിരുന്നു അക്രമം. അക്രമ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്‌എസ്‌എഫ് കൊല്ലം ജില്ലാ ക്യാപസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...