സംസ്ഥാനത്ത് എസ്എസ്‌എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് എസ് എസ്‌എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മേയ് മൂന്ന് മുതല്‍ പത്ത് വരെ പ്രാക്ടിക്കല്‍ പരീക്ഷ നടത്തി അവസാന വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരുമാസത്തോളമായി നടന്ന് വന്ന എസ്എസ്എല്‍സി പരീക്ഷകള്‍ക്കാണ് ഇന്ന് അവസാനമാകുന്നത്. മാര്‍ച്ച്‌ 31നാണ് സംസ്ഥാനത്തെ 2943 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി 2961 കേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചത്.

4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും പരീക്ഷ എഴുതി.മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നഡ മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്‌ക്കായി രജിസ്റ്റര്‍ ചെയ്തത്.

ഇന്ന് തിയറി പരീക്ഷകള്‍ അവസാനിക്കുന്നതോടെ മേയ് മൂന്നിന് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. മേയ് പത്ത് വരെയാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുക. ഇതിന് ശേഷം മേയ് 11 ഓടെ മൂല്യനിര്‍ണ്ണയം ആരംഭിച്ച്‌ അവസാനവാരത്തോടെ എസ്‌എസ് എല്‍സി ഫലപ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പുകളാണ്‌പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ഫോക്കസ് ഏരിയ വിഷയത്തില്‍ വിവാദങ്ങള്‍ക്ക് ശേഷമാണ് പരീക്ഷ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....