Wednesday, April 24, 2024 10:35 am

പിണറായി സര്‍ക്കാര്‍ കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കുകയാണെന്ന് ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കുകയാണെന്ന് തലശ്ശേരി അതിരൂപതാ ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. മദ്യനയം പ്രഖ്യാപിക്കുമ്പോള്‍ കത്തോലിക്കാ സഭയെ പരിഹസിക്കാനെന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘പള്ളീലച്ചന്മാര്‍ക്ക് വൈന്‍ നിര്‍മ്മിക്കാന്‍ അനുവാദം ഞങ്ങള്‍ കൊടുക്കുന്നുണ്ട്’ എന്നു പറഞ്ഞതു മറന്നിട്ടില്ലെന്നും കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

പിണറായിക്ക് അത് ലഹരിയുള്ള മദ്യമാണെങ്കില്‍ ഞങ്ങള്‍ക്കത് യേശുവിന്റെ തിരുരക്തത്തിന്റെ പ്രതീകമാണെന്നും ആ തിരുരക്തത്തെ ചാരിനിര്‍ത്തിക്കൊണ്ടാണ് താങ്കള്‍ കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാന്‍ ശ്രമിക്കുന്നതെന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോ മുന്നണിക്കോ മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അധികാരത്തിലേറി 6 വര്‍ഷം കൊണ്ട് മദ്യശാലകള്‍ പത്തിരട്ടിയാക്കിയത് റദ്ദു ചെയ്ത് ജനങ്ങളോട് മാപ്പു പറയണമെന്നും ആര്‍ച്ച്‌ബിഷപ് പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് അധ്യക്ഷത വഹിച്ചു. തലശ്ശേരി ആര്‍ച്ച്‌ബിഷപ് ഇമെരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഈയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, മോണ്‍.തോമസ് തൈത്തോട്ടം, ആന്റണി മേല്‍വട്ടം, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

0
കൊച്ചി: സൂപ്പര്‍ഹിറ്റ് ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ...

പന്തളം കാരയ്ക്കാട്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്

0
പന്തളം: പന്തളം കാരയ്ക്കാട്ട് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ കാറിലും, ഓട്ടോയിലും,...

പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാനത്തിൽ രക്ഷിതാവിനൊപ്പം സീറ്റ് ഉറപ്പാക്കണം- DGCA

0
മുംബൈ: പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ രക്ഷിതാക്കളുടെ അടുത്തിരുന്ന് യാത്ര...

വടകര ടൗണിൽ കൊട്ടിക്കലാശത്തിന് അനുമതിയില്ല

0
വടകര : വടകര ടൗണില്‍ ഇന്ന് നടക്കുന്ന കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കും....