കോഴഞ്ചേരി സെന്റ് തോമസ് കോളജിന് ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വകുപ്പിന്റെ (ഡി.ബി.ടി.) സ്റ്റാർ കോളജ് പദ്ധതിയിലേക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്ഥമായി പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന ശാസ്ത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ അംഗീകാരം ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ കോളേജാണ് കോഴഞ്ചേരി സെന്റ് തോമസ്. ബിരുദതലത്തിൽ ശാസ്ത്രവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ബയോടെക്നോളജി വകുപ്പ് 2008 ൽ ആരംഭിച്ച ഡി.ബി.റ്റി. സ്റ്റാർ കോളജ് പരിപാടിയുടെ ആദ്യഘട്ടത്തിലേക്കാണ് സെന്റ്‌ തോമസ് കോളേജ്  തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കോളേജ് ആവിഷ്കരിച്ചിട്ടുള്ള വ്യവസായ സഹകരണങ്ങൾ, 2017 മുതൽ നടത്തിവരുന്ന ബിരുദതല ഗവേഷണ പദ്ധതികൾ, ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പരിപാടികൾ, ലബോറട്ടറി ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ, അന്തർവൈജ്ഞാനിക പ്രവർത്തനങ്ങൾ, സ്‌കൂളുകൾ, കർഷകർ, പ്രദേശിക സമൂഹം എന്നിവയെ ലക്ഷ്യമാക്കുന്ന പരിശീലന സംരംഭങ്ങൾ തുടങ്ങിയവയുടെ കാര്യക്ഷമത പരിഗണിച്ചാണ് ഡി.ബി.ടി സ്റ്റാർ കോളേജ് അംഗീകാരം ലഭിച്ചത്. ഈ അംഗീകാരത്തോടെ ജില്ലയിലെ സ്‌കൂളുകൾക്ക് ശാസ്ത്ര സാങ്കേതിക പരിശീലന പദ്ധതികൾ തയ്യാറാക്കുന്നതിനും ഗ്രാമീണ കർഷകർ, വനിതകൾ, ചെറുകിട സംരംഭകര്‍ എന്നിവർക്കുള്ള പരിശീലന പദ്ധതികൾ നടപ്പാക്കുന്നതിനും കഴിയും.

2026 ജൂണിൽ ആരംഭിക്കുന്ന പഠനപദ്ധതി ജില്ലയുടെ സമഗ്രവികസനത്തിന് വലിയ സംഭാവനകൾ നൽകും. പദ്ധതിയുടെ വിജയകരമായ നടത്തിപ്പ് കേന്ദ്രസർക്കാർ എല്ലാ വർഷവും വിലയിരുത്തുകയും തുടർന്ന് വരുന്ന എട്ട് വർഷത്തേക്ക് സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യും. കൂടാതെ ലബോറട്ടറി ഉപകരണങ്ങൾ, ഉപഭോഗവസ്‌തുക്കൾ, വിദ്യാർത്ഥി പ്രൊജക്ട്കള്‍, വർക്ക്ഷോപ്പുകൾ, ഫാക്കൽറ്റി പരിശീലനം, സാങ്കേതിക ജീവനക്കാരുടെ പരിശീലനം, ഫീൽഡ് എക്സ്പോഷർ സന്ദർശനങ്ങൾ എന്നിവയ്ക്കുള്ള ധനസഹായം ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തില്‍ നിന്ന് കോളേജിന് ലഭിക്കും.

ഈ അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന പദ്ധതിയിൽ കോളേജിലെ ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ്‌, മാത്തമാറ്റിക്‌സ് എന്നീ പഠനവകുപ്പുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കോളേജ്  പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ജോർജ്ജ് കെ അലക്‌സ്‌, കോളജ്‌തല കോർഡിനേറ്റർ ഡോ.ലീന എബ്രഹാം, ശാസ്ത്ര പഠനവിഭാഗങ്ങളിലെ വകുപ്പ്തല കോർഡിനേറ്റർമാരായ ഡോ.ലിനി കെ മാത്യു (ബോട്ടണി), ഡോ.ഷിനിമോൾ എ കെ (സുവോളജി), ഡോ.ജിജോയി പി തോമസ് (ഫിസിക്‌സ്), ഡോ.ഡിക്‌സൺ ഡി ബാബു (കെമിസ്ട്രി), ഡോ.ആൻ സൂസ തോമസ് (മാത്തമാറ്റിക്‌സ്) എന്നിവരടങ്ങുന്ന സംഘത്തിന്റെ  ആസൂത്രിത പ്രവർത്തനങ്ങളാണ് ഈ അംഗീകാരത്തിന് കോളേജിനെ അർഹമാക്കിയത്.

ഈ പദ്ധതിയിൽ കോളേജുമായി ചേർന്ന് പ്രവർത്തിക്കുവാൻ താൽപ്പര്യപ്പെടുന്ന കർഷകർ, സംരംഭകര്‍, പ്ലസ്‌ടു സ്‌കൂളുകൾ, സ്വയം തൊഴിൽ തേടുന്ന വനിതകൾ എന്നിവർ ഈ മാസം 20 നുള്ളിൽ കോർഡിനേറ്റർ ഡോ.ലീന എബ്രഹാമിനെ നേരിട്ട് ബന്ധപ്പെടുകയോ (ഫോൺ – 7559062061) കോളേജ്  വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള രജിസ്ട്രേഷൻ ഫോം ഉപയോഗിച്ച് വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്യണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...