കോട്ടയം : പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവം നിർഭാഗ്യകരമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കൗൺസിലിംഗ് സെല്ലുകൾ എല്ലാ കോളേജുകളിൽ ഉറപ്പാക്കും. യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണ്. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളേജുകളിലേക്കും വ്യാപിക്കണം. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു
‘കുട്ടികളുടെ മാനസികാരോഗ്യം പ്രധാനം’ ; കൗൺസിലിംഗ് സെല്ലുകൾ എല്ലാ കോളേജുകളിൽ ഉറപ്പാക്കുമെന്ന് മന്ത്രി
RECENT NEWS
Advertisment