പറക്കുന്നതിനിടെ സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണം ; ധീരത കൈവിടാതെ വിമാനം ലാൻഡ് ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഫ്ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച് യാത്രക്കാര സുരക്ഷിതരാക്കിയ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാർ ആണ് സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്തുനിന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്. സഹപൈലറ്റിന്റെ കുത്തേറ്റിട്ടും സ്മിത് മച്ചാർ ഇയാളെ നേരിടുകയും നിയന്ത്രണം കൈവിടാതെ വൻ ദുരന്തത്തിൽനിന്ന് വിമാനത്തെയും യാത്രക്കാരെയും രക്ഷിക്കുകയുമായിരുന്നു.കഴിഞ്ഞ നാലുവർഷമായി സ്മിത് മച്ചാർ ഫ്ളൈ ദുബായ് വിമാനക്കമ്പനിയിൽ ജോലിചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്.

ഫ്ളൈദുബായിൽ പ്രവേശിക്കുന്നതിന് മുൻപ് സ്പൈസ് ജെറ്റിൽ പത്തുവർഷത്തോളം ജോലിചെയ്തിരുന്നു. 9750 മണിക്കൂർ വിമാനം പറത്തിയ അനുഭവസമ്പത്തുണ്ട്. 13 വർഷം ബോയിങ് 737 വിമാനങ്ങളും പറത്തിയിട്ടുണ്ട്.
ബുധനാഴ്ച ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റിൽ കത്തിക്കുത്തുണ്ടായത്. വിമാനം ദുബായിൽനിന്ന് പറന്നുയർന്നതിന് പിന്നാലെ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റൻ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റിൽനിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. അക്രമിയെ ഇവർ കീഴ്പ്പെടുത്തി. ഇതിനിടെ അവധിയിലായിരുന്ന ചില പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കടുത്ത നീക്കവുമായി ഇൻഡ്യ മുന്നണി ; ഒക്ടോബർ ആറിന് വൻ...

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം....

പുനർജന്മത്തിൽ വിശ്വാസം ; മകന്റെ മൃതദേഹം നാലു വർഷമായി ഡീപ് ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ...

0
മുംബൈ: മുംബൈ മലാഡില്‍ പുനര്‍ജന്മത്തിനായി നാലുവര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ്...

അധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ നിലപാട് ; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാക്കാൻ ഉദ്യോഗാർത്ഥികൾ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് നടത്തിവരുന്ന സമരം തുടരും....

‘നടന്നത് ഏകപക്ഷീയമായ ആക്രമണം’ ; യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്...