റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം 16 ആം ദിവസത്തിലേക്ക് കടന്നു. 16 ആം ദിവസത്തെ ചടങ്ങ് കേരള സാംബവർ സൊസൈറ്റി റാന്നി യൂണിയൻ കൗൺസിലർ പി.കെ.നിജുകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ.ഷൈൻ ജി.കുറുപ്പ് അധ്യക്ഷത വഹിച്ചു. ആചാര്യ വിജയലക്ഷ്മി, പി.എസ്.ആനന്ദമ്മ, ദേവസ്വം സെക്രട്ടറി പി.ശ്രീകുമാർ, സി.എൻ.പ്രസാദ്, ബിനോജ് ഗോപി തുടങ്ങിയവർ സംസാരിച്ചു. യജ്ഞവേദിയിൽ മഹാദേവ നാരായണീയ പാരായണ സമിതി, മൂക്കന്നൂർ നാരായണീയ പാരായണം നടത്തി. അംബായാഗത്തിന് മുന്നോടിയായി നടക്കുന്ന നാരായണീയ പാരായണയജ്ഞത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാരായണീയ പാരായണ സമിതികൾ ദിവസേന പങ്കെടുക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























