Thursday, July 4, 2024 1:52 pm

സ്റ്റാലിന്റെ മന്ത്രിസഭയില്‍ ഗാന്ധിയും – നെഹ്റുവും ; നിയമസഭയില്‍ ബിജെപിക്കാരനായി മറ്റൊരു ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പേരിലെ അപൂര്‍വ്വതയുമായി തമിഴ്നാട് നിയമസഭയില്‍ ഇത്തവണ ര​ണ്ടു ഗാ​ന്ധി​മാ​രും ഒ​രു നെഹ്റുവും. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു കീ​ഴി​ൽ ഒരു ഗാ​ന്ധി​യും നെഹ്റുവും മ​ന്ത്രി​മാ​രു​മാ​യി. ആ​ർ. ഗാ​ന്ധി, കെ.​എ​ൻ. നെ​ഹ്റു എ​ന്നി​വ​രാ​ണു മ​ന്ത്രി​മാർ. ആ​ർ. ഗാ​ന്ധി സ്റ്റാലിൻ മന്ത്രിസഭയിൽ ടെക്സ്റ്റെയിൽ മന്ത്രിയാണ്. കെഎൻ നെഹ്റു മുനിസിപ്പൽ ഭരണ വകുപ്പാണ് കൈകാര്യം ചെയ്യുക.

തി​രു​ച്ചി​റ​പ്പ​ള്ളി വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ നിന്നാണ് നെഹ്റു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. റാണി​പേ​ട്ടി​ൽ നിന്നാണ് ആർ.ഗാ​ന്ധി വിജയിച്ചത്. അതേ സമയം നിയമസഭയിലെ മറ്റൊരു ​ഗാന്ധി ബി​ജെ​പി അംഗമാണ്. എം.​ആ​ർ. ഗാന്ധി നാ​ഗ​ർ​കോ​വി​ൽ മ​ണ്ഡ​ല​ത്തി​ൽ നിന്നാണ് വി​ജ​യി​ച്ച​ത്.

അതേ സമയം തമിഴ്നാട്  മുഖ്യമന്ത്രിയുടെ പേരില്‍ തന്നെ കൗതുകമുണ്ട്. ക​മ്യു​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളോ​ടു​ള്ള താത്പര്യം മൂ​ല​മാ​ണു സോ​വ്യ​റ്റ് ഭ​ര​ണാ​ധി​കാ​രി ജോസഫ് സ്റ്റാ​ലി​ന്റെ  പേ​ര് ക​രു​ണാ​നി​ധി ത​ന്റെ  മ​ക​നു നൽകിയ​ത്. സ്വാ​ത​ന്ത്ര്യത്തി​നു​ശേ​ഷം ത​മി​ഴ്നാ​ട്ടി​ൽ നിരവധി പേർക്ക് ബോ​സ് എ​ന്നു പേ​രു​ണ്ടാ​യി. സ്വാ​ത​ന്ത്ര്യ​സ​മ​ര സേനാനി സു​ഭാ​ഷ് ച​ന്ദ്ര ബോ​സിൽ ​നി​ന്നാ​ണ് ആ ​പേരു​ണ്ടാ​യ​ത്. ഗാ​ന്ധി, നെഹ്റു, ജ​വ​ഹ​ർ തു​ട​ങ്ങി​യ പേരുക​ളെ​ല്ലാം തമി​ഴ്നാ​ട്ടി​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​ണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിനിമ ചെയ്യും , എന്റെ 8% വരെ സിനിമാ ശമ്പളം ജനങ്ങൾക്ക് വേണ്ടി ;...

0
തൃശ്ശൂർ : കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി....

കാട്ടാന ഭീതിയില്‍ കല്ലേലി തോട്ടം

0
കല്ലേലി : ജനവാസ മേഖലയായ അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി തോട്ടം മേഖല,...

ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

0
കണ്ണൂര്‍: ഇരിട്ടി പുഴയിൽ കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി...

പോരായ്‌‌മകളും കുറവുകളും പരിഹരിച്ച് പാര്‍ട്ടി തിരിച്ചുവരും ; കഴിഞ്ഞ കാലങ്ങളിലും തിരിച്ചുവന്നിട്ടുണ്ട് – യെച്ചൂരി

0
കൊല്ലം: പോരായ്മകളും കുറവുകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറൽ...