പ്രഭാതസവാരിക്കിടെ കണ്ട് മുട്ടിയ സ്ത്രീയോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സ്റ്റാലിൻ ; വൈറലായി വീഡിയോ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കുറിച്ച്‌ നിരവധി വാര്‍ത്തകളാണ് ദിനം പ്രതി നമ്മള്‍ കേട്ട് കൊണ്ടിരിയ്ക്കുന്നത്. പ്രഭാതസവാരിക്കിടെ കണ്ട് മുട്ടിയ ഒരു സ്ത്രീയോട് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സ്റ്റാലിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഇരുവരും തമ്മിലുള്ള സംസാരത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ‘യുവത്വത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു സ്ത്രീയുടെ ചോദ്യം. ഇതിന് പൊട്ടിച്ചിരിയോടെ ഭക്ഷണനിയന്ത്രണമെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.

ട്രാക്ക് സ്യൂട്ടിട്ട് നടക്കാനിറങ്ങിയ മുഖ്യമന്ത്രി ഒരു ചെറു സംഘവുമായി സംസാരിക്കുന്നതാണ് ഡി.എം.കെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലുള്ളത്. ഒപ്പമുണ്ടായിരുന്നവരുടെ പൊട്ടിച്ചിരിയില്‍ പങ്കു ചേര്‍ന്ന സ്റ്റാലിന്‍ അവരോടു കുശലാന്വേഷണം നടത്തുന്നതും തുടര്‍ന്ന് തന്റെ യുവത്വത്തിന്റെ രഹസ്യം പങ്കുവയ്ക്കുകയും ചെയ്തതും വീഡിയോയിലുണ്ട്. നേരത്തെ സ്റ്റാലിന്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ഡി.എം.കെ പങ്കുവച്ചിരുന്നത് വൈറലായിരുന്നു.

യോഗ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് എന്‍ഡിടിവിക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ സ്റ്റാലിന്‍ പറഞ്ഞിരുന്നു. ‘തിരക്കിട്ട ജോലിക്കിടയിലും കൊച്ചുമക്കള്‍ക്കൊപ്പം കുറച്ചു സമയം പങ്കുവയ്ക്കുന്ന അദ്ദേഹം പുലര്‍ച്ചെ എഴുന്നേറ്റു നടക്കാന്‍ പോവുകയും യോഗ അഭ്യസിയ്ക്കുകയും ചെയ്യാറുണ്ട്. പത്തു ദിവസത്തില്‍ ഒരിക്കല്‍ സൈക്ലിങും ചെയ്യുന്ന അദ്ദേഹം തിരക്കുണ്ടെങ്കിലും ഒരിക്കലും ക്ഷീണം അനുഭവപ്പെടാറില്ലായെന്നും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...