ആർ ശ്രീലേഖയുടെ ഓഫീസ് ഒഴിപ്പിക്കണം – കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ എല്ലാ കൗൺസിലർമാർക്കും ഒരേ ആനുകൂല്യം ഉറപ്പാക്കാൻ ശാസ്തമംഗലത്ത് ഹെൽത്ത് ഇൻസ്പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് ശാസ്തമംഗലം വാർഡ് കൗൺസിലറുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി കോർപ്പറേഷൻ സെക്രട്ടറി നല്കിയത്. എല്ലാ കൗൺസിലർമാർക്കും ഒരേ ആനുകൂല്യമാണ് നിയമപരമായിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവന്‍ കൗൺസിലർമാർക്കും സ്വന്തമായി ഓഫീസ് തുറക്കുവാൻ കോർപ്പറേഷൻ വക കെട്ടിടങ്ങൾ അനുവദിച്ച് നല്കിയിട്ടില്ല. ഇത്തരം സാഹചര്യത്തിൽ ശാസ്തമംഗലം വാർഡ് കൗൺസിലർക്ക് മാത്രം പ്രത്യേകത പരിഗണന നല്‍കേണ്ടതില്ല.

മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് ശാസ്തമംഗലത്തെ കൗൺസിലർ 2020-2025 കാലയളവിൽ ശാസ്തമംഗലത്തെ കോർപ്പറേഷന്‍ വക കെട്ടിടത്തിൽ ഓഫീസ് തുറന്നത്. ഇതിന്റെ പിൻബലത്തിൽ നിലവിലത്തെ കൗൺസിലറും ഇവിടെ ഏകപക്ഷീയമായി ഓഫീസ് തുറക്കുകയും ചെയ്തു. ചിലർക്ക് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ശരിയായ നടപടി ക്രമമല്ല. അതിനാൽ എല്ലാ അംഗങ്ങൾക്കും ഒരേ ആനുകൂല്യം ഉറപ്പാക്കാൻ ശാസ്തമംഗലം കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് ആർ ശ്രീലേഖയുടെ ഓഫീസ് ഒഴിപ്പിക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...