സംസ്ഥാന ഭരണം അഴിമതിയുടെ ചെളിക്കുണ്ടിൽ : ദീപാദാസ് മുൻഷി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയന്റ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണം അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്ന് കിടക്കുകയാണെന്നും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ ഭരണത്തെ തൂത്തെറിഞ്ഞ് യു.ഡി.എഫിനെ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിക്കുമെന്നും കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ജില്ലാ കോൺഗ്രസ് കുമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി.

സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ ശബരിമലയിൽ സമാനതകളില്ലാത്ത കൊള്ള നടത്തിയിട്ടും അവരെ പാർട്ടിയിൽ നിന്നും പുറത്താക്കാതെ സംരക്ഷിക്കുകയും കുറ്റംപത്രം പോലും നൽകാതെ ജാമ്യം ലഭ്യമാക്കുവാൻ ഒത്താശ ചെയ്തു കൊടുക്കുകയുമാണെന്ന് ദീപാദാസ് മുൻഷി പറഞ്ഞു. ശബരിമല വികസനത്തിന്റെ പേര് പറഞ്ഞ് നടത്തിയ അയ്യപ്പ സംഗമത്തിൽ അടിമുടി അഴിമതി നടന്നിട്ടും അതിന് നേതൃത്വം നല്കിയ ദേവസ്വം വകുപ്പ് മന്ത്രിയെ രാജി വയ്പ്പിക്കാതെ മുഖ്യമന്ത്രി എല്ലാറ്റിനും കൂട്ടുനില്ക്കുന്നത് വിശ്വാസികളോടും പൊതു സമൂഹത്തോടും കാട്ടുന്ന കടുത്ത വഞ്ചനയും ധാർമികത ഇല്ലായ്മയുമാണെന്ന് അവർ പറഞ്ഞു.

ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയം ആവർത്തിച്ച് നഷ്ട്ടപ്പെട്ട അഞ്ച് നിയമാസഭാ നിയോജക മണ്ഡലങ്ങളും തിരിച്ചു പിടിച്ച് യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുവാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കഠിന പരിശ്രമം നടത്തണമെന്ന് ദീപാദാസ് മുൻക്ഷി അഭ്യർത്ഥിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ബി.എം. സന്ദീപ് മുഖ്യ പ്രസംഗം നടത്തി.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ്, സെക്രട്ടറി റിങ്കു ചെറിയാൻ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി സി നയരൂപീകരണ സമിതി ചെയർമാൻ ഡോ.ജെ.എസ് അടൂർ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്.റോബിൻ പീറ്റർ, സജി കൊട്ടക്കാട്, കാട്ടൂർ അബ്ദുൾസലാം, സുനിൽ എസ്. ലാൽ, കെ. ജാസിംകുട്ടി, ജി. രഘുനാഥ്‌, ഹരികുമാർ പൂതങ്കര, എസ്.വി. പ്രസന്നകുമാർ, ഏഴംകുളം അജു, ഷാം കുരുവിള, എലിസബേത്ത് അബു, ബിനു ചക്കാല, എം.എസ്. പ്രകാശ്, ഉണ്ണിക്കൃഷ്ണൻ കുളനട, മനോജ് കുളനട, കെ.ജി. അനിത, അനിതാ കുമാരി, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, ആർ. ദേവകുമാർ, പി.കെ. മോഹൻരാജ്, റോജിപോൾ ഡാനിയേൽ, തട്ടയിൽ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

ഡി.സി.സി ജനറൽ സെകട്ടറിമാരായി നിയമിതരായ ആർ. ജയകുമാർ, പ്രകാശ്കുമാർ ചരളേൽ, കെ.എൻ. രാധാചന്ദ്രൻ, അബ്ദുൾകലാം ആസാദ്, എസ്. സന്തോഷ് കുമാർ, ബിജു ഫിലിപ്പ്, റോയിച്ചൻ എഴിക്കകത്ത്, പി.റ്റി. ഏബ്രഹാം, മണ്ണടി പരമേശ്വരൻ, രാജു മരുതിക്കൽ എന്നിവരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ത്രിവർണ്ണഷാൾ അണിയിച്ച് ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...