Monday, May 5, 2025 11:34 am

സംസ്ഥാന ബജറ്റ് ; കെഎസ്ആർടിസി ക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി, റോഡുകള്‍ക്കായി 1000 കോടിയും ഉറപ്പാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഗതാഗത മേഖലയുടെ വികസനത്തിനായി സമഗ്രമായ നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സിക്ക് അനുവദിക്കുന്ന തുക തന്നെ ഇതിന്റെ തെളിവായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 2016-21 കാലഘട്ടത്തില്‍ 5002.13 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് 1463.86 കോടിയാണ് നല്‍കിയിരുന്നത്.

അതേസമയം, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 4917.92 കോടി രൂപയാണ് അനുവദിച്ച് നല്‍കിയിട്ടുള്ളത്. ഇവയ്ക്ക് പുറമെ, വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിക്ക് 128.54 കോടി രൂപയാണ് പദ്ധതിയിനത്തില്‍ ഈ ബജറ്റില്‍ അനുവദിച്ച് നല്‍കിയിരിക്കുന്നത്. പഴയ ബസുകള്‍ മാറ്റി കൂടുതല്‍ പുതിയ ബസുകള്‍ നിരത്തിലെത്തിക്കുകയെന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ മുന്നിലുള്ള ഏറ്റവും പുതിയ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്

0
പാലക്കാട് : കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച്...

വൈക്കം സന്മാർഗദായിനി എൻഎസ്എസ് കരയോഗം ലഹരി ബോധവത്കരണ ക്ലാസ് നടത്തി

0
റാന്നി : വൈക്കം സന്മാർഗദായിനി എൻഎസ്എസ് കരയോഗം ലഹരി ബോധവത്കരണ...

അടൂരില്‍ റോഡരികിൽ നിന്ന കഞ്ചാവുചെടി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്സംഘം കണ്ടെത്തി

0
അടൂർ : റോഡരികിൽ നിന്ന കഞ്ചാവുചെടി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ...

റാപ്പർ വേടന്റെ ഇടുക്കിയിലെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം ; പരമാവധി 8000 പേർക്ക് മാത്രം...

0
ഇടുക്കി: ഇടുക്കിയിലെ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം. പ്രവേശനം പരമാവധി...