ജസ്റ്റിസ് പി ഡി രാജന് സംസ്ഥാന സര്‍ക്കാരിന്റെ അന്ത്യോപചാരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്തരിച്ച റിട്ടയേർഡ് ജസ്റ്റിസ് പി ഡി രാജന് സംസ്ഥാന സര്‍ക്കാരിന്റെ അന്ത്യാഞ്ജലി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ ഡോ. കെ വത്സലകുമാരിയേയും കുടുംബാംഗങ്ങളെയും മന്ത്രി അനുശോചനം അറിയിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി എഡിഎം ബി ജ്യോതി പുഷ്പചക്രം സമര്‍പ്പിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.

2013 മുതല്‍ 2019 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. 1995ല്‍ ആലപ്പുഴ എംഎസിറ്റി ജഡ്ജിയായാണ് ജുഡീഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. 2009ല്‍ നിയമസഭാ സെക്രട്ടറിയായി. 2012ല്‍ കൊല്ലം ജില്ലാ ജഡ്ജിയായി. 2013 ജനുവരി 28നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്. എന്‍ആര്‍ഐ കമ്മീഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...