സംസ്ഥാന സര്‍ക്കാറിന്റെ കെ – സ്‍മാർട്ട്; ഗ്രാന്റായി ലഭിക്കുന്നത് 22.5 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കാനായി ഒരുക്കുന്ന കെ സ്മാർട്ട് ലോഞ്ച് ചെയ്യും മുൻപേ അംഗീകാര നിറവിൽ. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപ്പന ചെയ്യുന്ന കെ സ്മാർട്ട് പ്ലാറ്റ്ഫോമിന്റെ ഡെവലപ്മെന്റും, ലക്ഷ്യങ്ങളും, പുരോഗതിയും വിലയിരുത്തി, നാഷണൽ അർബൻ ഡിജിറ്റൽ മിഷൻ 22.5 കോടി രൂപയാണ് ഗ്രാന്റായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടമായി ഏഴര കോടി രൂപ അനുവദിച്ച് ഉത്തരവായി. ലോഞ്ച് ചെയ്യും മുമ്പേ മികച്ച നേട്ടമാണ് കെ സ്മാർട്ട് സ്വന്തമാക്കിയിരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ഇ ഗവേണൻസിൽ ദേശീയ തലത്തിലെ ശ്രദ്ധാകേന്ദ്രമാക്കി ഇൻഫർമേഷൻ കേരള മിഷനെ മാറ്റാൻ ഈ അംഗീകാരം സഹായകരമാകും.

ഇൻഫർമേഷൻ കേരളാ മിഷനെയും എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സന്തോഷ് ബാബുവിനെയും കെ സ്മാർട്ട് ഡെവലപ്മെന്റ് ടീമിനെയും മന്ത്രി അഭിനന്ദിച്ചു. നഗര പ്രദേശങ്ങളിലെ ഭരണ നിർവഹണവും പൊതുജനങ്ങള്‍ക്കുള്ള സേവനപ്രദാനവും പൂർണമായും കമ്പ്യൂട്ടർവത്കരിക്കാനും, അതിവേഗം സേവനം ലഭിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ സ്ഥാപനമായ എൻയുഡിഎം പ്രവർത്തിക്കുന്നത്. പ്രാദേശിക സർക്കാരുകളുടെ സേവനങ്ങളെ നൂതനവും മികവോടെയും ഒരുക്കി നൽകാനുള്ള സുപ്രധാന ചുവടുവെപ്പാണ് കെ സ്മാർട്ട് പ്ലാറ്റ്ഫോം. പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനുള്ള ഒന്‍പത് മൊഡ്യൂളുകളോടെ നവംബർ ആദ്യം കെ സ്മാർട്ട് ലോഞ്ച് ചെയ്യും. കൂടുതൽ സേവനങ്ങള്‍ തുടർന്ന് ചേർക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...