സൗദി യാത്ര : ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍ക്കായി കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച്‌​ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് തുടര്‍ന്നുള്ള യാത്രക്ക് അനുമതി നല്‍കാന്‍ ഇടപെടണമെന്ന്​ സംസ്ഥാനം കേന്ദ്രത്തോട്​ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരി പ്രതിസന്ധിയില്‍ ഇന്ത്യയില്‍ നിന്ന്​ സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വിസ് ഇല്ലാത്തതിനാല്‍ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് വഴിയില്‍ കുടുങ്ങിപ്പോയത്.

ദുബായില്‍ 14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ മലയാളികള്‍ക്കാണ് സൗദി അറേബ്യ പ്രഖ്യാപിച്ച വിമാനയാത്രാ വിലക്ക് മൂലം ബുദ്ധിമുട്ടുണ്ടായത്. ഇവര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് നീട്ടി നല്‍കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നപക്ഷം കേരളത്തിലേക്ക് മടങ്ങാന്‍ സൗകര്യം സജ്ജമാക്കുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് അയച്ച കത്തിലാണ് യാത്രാമദ്ധ്യേ കുടുങ്ങിയവരുടെ അത്യാവശ്യങ്ങള്‍ ഉന്നയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...