വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് മ്യൂൾ അക്കൗണ്ടുകൾ വഴി നടന്ന വൻ സൈബർ തട്ടിപ്പുകളും ക്രിപ്റ്റോ-ഹവാല ഇടപാടുകളും സംബന്ധിച്ച കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ജില്ലയിലെ കൊടുവള്ളി, താമരശേരി, കാക്കൂർ, കൈതപ്പൊയിൽ വേഞ്ചേരി തുടങ്ങിയ പ്രദേശങ്ങൾ നിലവിൽ സൈബർ ക്രിമിനലുകളുടെ പ്രധാന ഹോട്ട് സ്പോട്ടുകളായി മാറിയിരിക്കുകയാണെന്നും, സംസ്ഥാനത്ത് ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ ഒരു സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെ ഹവാല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇത്തരത്തിൽ തട്ടിപ്പിലൂടെയും നിയമവിരുദ്ധ ഇടപാടുകളിലൂടെയും സമാഹരിക്കുന്ന വൻ തുകകൾ മയക്കുമരുന്ന് കടത്ത്, രാജ്യദ്രോഹ പ്രവർത്തനങ്ങൾ, ഭീകരവാദ ഫണ്ടിംഗ് എന്നിവയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന ഗുരുതരമായ സൂചനകളെ തുടർന്നാണ് അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും നീളുന്ന ഈ സാമ്പത്തിക ശൃംഖലയുടെയും ക്രിപ്റ്റോ ഇടപാടുകളുടെയും സങ്കീർണ്ണതകൾ വെളിച്ചത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണം അനിവാര്യമായതിനാലാണ് എൻ.ഐ.എ , ഇ.ഡി തുടങ്ങിയ ഏജൻസികൾക്ക് കേസുകൾ കൈമാറുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...