തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ അത്യാധുനിക അറവുശാല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ അത്യാധുനിക അറവുശാല ഉയർന്നു. ശുദ്ധമായ മാംസം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുന്നുകുഴിയിൽ അറവുശാല പ്രവർത്തിക്കുന്നത്. അറവുശാലയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ശുദ്ധമായ മാംസം ജനങ്ങൾക്കു ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ആധുനിക അറവുശാലയ്ക്ക് ആരംഭം കുറിക്കുന്നത്. നഗരത്തിലെ അനധികൃത അറവുശാലകൾ നിയന്ത്രിക്കുന്നതിൻ്റെയും ഭാഗമായാണ് പുതിയ മുന്നേറ്റം. അറവുശാലയിൽ 125 മൃഗങ്ങളെ കശാപ്പ്‌ ചെയ്യാനാകും. ദിവസം 75 ചെറിയ മൃഗങ്ങളെയും, 50 വലിയ മൃഗങ്ങളെയും കശാപ്പ്‌ ചെയ്യാം.

കന്നുകാലികളെ പരിശോധിക്കാൻ 24 മണിക്കൂറും മൃഗ ഡോക്ടറുടെ സേവനം ഉണ്ടാകും. അറവുശാലയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. കശാപ്പ് മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാനുള്ള ആധുനിക സംവിധാനങ്ങളും അറവുശാലയിൽ സജ്ജമാണ്. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായാണ് ആധുനിക അറവുശാല നിർമ്മിക്കാനായതെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. വിൽപ്പനയ്‌ക്കെത്തിക്കുന്ന മാംസങ്ങളിൽ കോർപറേഷന്റെ ഗുണമേന്മ സ്‌റ്റിക്കർ പതിക്കും. അറവുശാലയോടുചേർന്ന് ചില്ലറ വിൽപ്പനയും നടത്തും. നാട്ടിലെ പരമ്പരാഗത കശാപ്പു തൊഴിലാളികളെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുതിയ അറവുശാല പ്രവർത്തിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...