നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനമുള്ള രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ ഒമ്പത് കോടി രൂപയോളം ചെലവഴിച്ചാണ് ആശുപത്രി സജ്ജമാക്കുന്നത്. അധിക ഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ആധുനിക മെഡിസിനോടൊപ്പം ആയുഷിനും പ്രാധാന്യം നല്‍കും. തീര്‍ഥാടന കാലത്ത് വിപുലമായ സ്‌പെഷ്യാലിറ്റി സേവനങ്ങളൊരുക്കും. നടപടിക്രമം പാലിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മൂന്ന് നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയില്‍ 12 കിടക്കകളുള്ള കാഷ്യാലിറ്റി സംവിധാനം, ഒപി വിഭാഗം, ഏഴ് കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, റിസപ്ഷന്‍, ലാബ്, സാമ്പിള്‍ കളക്ഷന്‍ സെന്റര്‍, നഴ്‌സസ് സ്റ്റേഷന്‍, ഇഞ്ചക്ഷന്‍ റൂം, ഇസിജി റൂം, ഡ്രെസിംഗ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സ്റ്റോര്‍, പൊലിസ് ഹെല്‍പ് ഡെസ്‌ക്, ലിഫ്റ്റുകള്‍, അറ്റാച്ച്ഡ് ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക. രണ്ടാം നിലയില്‍ എട്ട് കിടക്കകളുള്ള ഐസിയു, നഴ്‌സസ് സ്റ്റേഷന്‍, എല്ലാവിധ സൗകര്യങ്ങളുള്ള മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, എക്‌സ്‌റേ റൂം, 13 കിടക്കകളുള്ള വാര്‍ഡ്, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ്, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയില്‍ 50 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...