ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശ ; പോലീസില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍കാര്‍. ചരിത്രത്തിലാദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയുടെ ഭാഗമാക്കാനുള്ള ശുപാര്‍ശ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് സംസ്ഥാന സര്‍കാര്‍ കൈമാറി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാനാണ് തീരുമാനം. ഇത് സംബന്ധിച്ച സേനയുടെ നിലപാട് എ ഡി ജി പിമാരുടെ യോഗത്തില്‍ സ്വീകരിക്കും. പോലീസിന്റെ കൂടി നിലപാട് അറിഞ്ഞ ശേഷമായിരിക്കും അന്തിമ നിലപാട് സ്വീകരിക്കുക.ട്രാന്‍സ്ജെന്‍ഡേഴ്സിനെ സേനയില്‍ കൊണ്ടുവന്നാല്‍ എങ്ങനെയാണ് ഉള്‍പെടുത്താന്‍ കഴിയുക. എങ്ങനെയാണ് റിക്രൂട് ചെയ്യുക പരിശീലനമുള്‍പെടെയുള്ള കാര്യങ്ങള്‍ എപ്രകാരമായിരിക്കണം എന്നീ കാര്യങ്ങളിലാണ് സര്‍കാര്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. അതോടൊപ്പം തന്നെ ഏതൊക്കെ മേഖലകളില്‍ ഇവരെ നിയോഗിക്കാന്‍ കഴിയും എന്നും പരിശോധിക്കും. സര്‍കാര്‍ ശുപാര്‍ശ പോലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ഇതില്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തിന്റെ ചുമതലയുള്ള എ പി ബറ്റാലിയനോടും അഭിപ്രായം ആരായും.

ലോ ആന്‍ഡ് ഓര്‍ഡര്‍ പോലെയുള്ള കാര്യങ്ങളില്‍ നിയമിക്കാന്‍ കഴിയുമോയെന്നും പരിശോധിച്ച്‌ അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അഭിപ്രായം അറിയിക്കാനാണ് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പരിശീലന ചുമതലയുള്ള എ പി ബറ്റാലിയന്‍ എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ രണ്ട് എ ഡി ജി പിമാരുടേയും അഭിപ്രായം ആരാഞ്ഞശേഷം അതോടൊപ്പം സര്‍കാര്‍ ശുപാര്‍ശയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇതിനുശേഷം എ ഡി ജി പി ഇന്റലിജന്‍സ് ആയിരിക്കും മൊത്തം അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച്‌ പോലീസ് സേനയുടെ അഭിപ്രായം എന്ന നിലയില്‍ അറിയിക്കുക. ഈ അഭിപ്രായങ്ങള്‍ വിശദമായി സംസ്ഥാന പോലീസ് മേധാവിക്ക് സമര്‍പിക്കും. തുടര്‍ന്ന് പോലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിനെ നിയമിക്കണമോ, ഏത് നിലയില്‍ നിയമിക്കണം എന്നീ കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയായിരിക്കും സേനയുടെ അഭിപ്രായം എന്ന നിലയില്‍ നിലപാട് വ്യക്തമാക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ...

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...

റാന്നി പഴവങ്ങാടി പഞ്ചായത്തും ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി യോഗാദിനാചരണം നടത്തി

0
റാന്നി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും കരികുളം...