തിരുവല്ലയിൽ സംസ്ഥാന സീനിയർ റാങ്കിംഗ് ബാഡ്മിന്‍റൺ ടൂർണമെന്റ് : സംഘാടക സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല പ്രൈം സ്പോർട്സ് അക്കാദമിയിൽ ജൂലൈ 22 മുതൽ 26 വരെ നടക്കുന്ന യോനക്സ്‌ സണ്‍റൈസ് മുത്തൂറ്റ് എം ക്രെഡ് ആള്‍ കേരള സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ന്റെ വിജയകരമായ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ആന്റോ ആന്റണി എം.പി, അഡ്വ. വർഗീസ് മാമ്മൻ എം.എല്‍.എ., തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ലേഖ എസ്. എന്നിവരാണ് മുഖ്യ രക്ഷാധികാരികൾ. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ താക്കൂർ, തഹസിൽദാർ ജോബിൻ കെ.ജോർജ്, മുത്തൂറ്റ് എം ക്രെഡ് ചെയർമാൻ ഡോ.റോയ് എം.മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഡോ.റെജിനോൾഡ് വർഗീസ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു എന്നിവർ രക്ഷാധികാരികളായി പ്രവർത്തിക്കും.

ടി.ബിനുരാജ്, രാജേഷ് ടി.ആർ., വിനോജ് മാമ്മൻ, മാത്യു തോമസ്, ജോർജ്ജ് പുത്തൻമഠം, ടൂർണമെന്റ് ജനറൽ കൺവീനർ ജിജു എബ്രഹാം എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകും. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി മീഡിയ ആൻഡ് പബ്ലിസിറ്റി, ഹോസ്പിറ്റാലിറ്റി ആൻഡ് ലോജിസ്റ്റിക്സ്, അഡ്വൈസറി, മെഡിക്കൽ, പ്രോഗ്രാം, അവാർഡ്, ഫിനാൻസ്, വിമൺ സെൽ, കോർട്ട് മാനേജ്മെന്റ് തുടങ്ങിയ വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ഈ റാങ്കിംഗ് ടൂർണമെന്‍റില്‍ നാനൂറിലധികം കായികതാരങ്ങൾ മാറ്റുരയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അണ്ടർ-19, സീനിയർ വിഭാഗങ്ങളിൽ, വനിത/പുരുഷ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് കാറ്റഗറികളിലായി 10 ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

മികച്ച കായിക സൗകര്യങ്ങളോടെ നവീകരിച്ച തിരുവല്ല തിരുമൂലപുരത്തെ പ്രൈം സ്പോർട്സ് അക്കാദമിയിലാണ് സ്റ്റേഡിയം സജ്ജീകരിച്ചിരിക്കുന്നത്. ടൂർണമെന്റ് പ്രചാരണത്തിനായി ലൈവ് സ്ട്രീമിംഗും സംസ്ഥാനത്തെ മികച്ച യൂട്യൂബർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ ടൂർണമെന്റ് തിരുവല്ലയ്ക്ക് ലഭിക്കുന്നത്. ഇത് ജില്ലയിലെ കായികമേഖലയ്ക്ക് അഭിമാനകരമായ നേട്ടമാണെന്നും ബാഡ്മിന്‍റൺ രംഗത്തിന് പുതിയ ഉണർവ് നൽകുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ടൂർണമെന്റ് സഹായകമാകുമെന്നും സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ വിജയത്തിനായി കായിക പ്രേമികളുടെയും പൊതുജനങ്ങളുടെയും പിന്തുണയും സഹകരണവും അഭ്യർഥിക്കുന്നതായി പി.ഡി.ബി.എസ്.എ ജില്ലാ സെക്രട്ടറി മാത്യു തോമസ്, ടൂർണമെന്റ് ജനറൽ കൺവീനർ ജിജു ഏബ്രഹാമും പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമെന്ന് രാഹുൽ ഗാന്ധി; ആയിരത്തിൽ 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലിയുള്ളതെന്ന്...

0
പ്രയാഗ്‌രാജ്: രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

അർജുൻ ആയങ്കിയുടെ കാര്യത്തിൽ കടുത്ത നിലപാടുമായി സിപിഐഎം; പാർട്ടിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

0
കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി...

​’പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്’; എം. വി ജയരാജനു മറുപടിയുമായി അർജുൻ...

0
കണ്ണൂര്‍: ഒളിവിലിരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത് തുടര്‍ന്ന് അര്‍ജുന്‍ ആയങ്കി. അര്‍ജുന്‍...

യുപിഐ സൗജന്യം തന്നെ: വ്യാപാരികൾക്ക് ഭാവിയിൽ യൂസർ ഫീ ബാധകമായേക്കുമെന്ന് കേന്ദ്രത്തിന്റെ വിശദീകരണം

0
ന്യൂഡല്‍ഹി: യുപിഐ സേവനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍....