സംസ്ഥാന കായിക മേളയുടെ സ്വര്‍ണ്ണ കപ്പ് ഘോഷയാത്ര ; വി. ശിവന്‍കുട്ടിക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : സംസ്ഥാന കായിക മേളയിലെ സ്വര്‍ണ്ണ കപ്പ് കാണാനില്ലെന്ന ആരോപണത്തില്‍ വി. ശിവന്‍കുട്ടിക്ക് മറുപടിയുമായി പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. ‘കണ്ടോ കണ്ടോ സ്വര്‍ണ്ണ കപ്പ്…’ എന്ന വാചകത്തോടെ ഫേസ്ബുക്കിലാണ് മന്ത്രി പ്രതികരിച്ചത്. സംസ്ഥാന കായിക മേളയുടെ സ്വര്‍ണ്ണ കപ്പ് ഘോഷയാത്രക്ക് തുടക്കം കുറിച്ച ചിത്രത്തോടൊപ്പമാണ് മന്ത്രിയുടെ പോസ്റ്റ്. കായികമേളക്കായി പ്രഖ്യാപിച്ച സ്വര്‍ണ്ണ കപ്പും പതാകയും കാണാനില്ലെന്നും മേള പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു എന്നുമായിരുന്നു ശിവന്‍കുട്ടിയുടെ ആരോപണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ കപ്പ് നിലവിലെ കായികമേളയില്‍ എവിടെയെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ നിയമസഭയിലാണ് സ്വര്‍ണ്ണ കപ്പ് സമര്‍പ്പിച്ചിരുന്നത്. നിലവില്‍ അത് പുറത്തെടുക്കാത്തതില്‍ അഴിമതി സംശയിക്കുന്നു. മേളയുടെ നടത്തിപ്പില്‍ അനാസ്ഥയുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി ഷംസുദ്ദീന്‍ തന്നെ ആരോപണത്തില്‍ മറുപടി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കായിക മേളയുടെ സ്വര്‍ണ്ണ കപ്പ് ഘോഷയാത്ര ഇന്ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ഈ മാസം 25ന് കോഴിക്കോട് മുക്കത്ത് മേള കൊടിയേറും. ‘കുട്ടു ആന’യാണ് കായിക മേളയുടെ ഭാഗ്യചിഹ്നം. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച എന്‍ഐടി സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടുമാണ് മേളയുടെ പ്രധാന വേദി. നഗരത്തിനകത്തെ മറ്റു 10 മൈതാനങ്ങളും വേദിയാകും. അയ്യായിരത്തോളം കായികതാരങ്ങളാണ് മേളയില്‍ പങ്കെടുക്കുക.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
പ്രിയദര്‍ശിനിക്ക് പിന്നാലെ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി





